ഷാർജ രാജ്യന്തര പുസ്തകമേള; പ്രവാസലോകത്തെ അക്ഷരോൽസവത്തിൽ മലയാള മനോരമയും

bookfest
SHARE

ഷാർജ രാജ്യന്തര പുസ്തകമേളയിൽ മലയാള മനോരമയും സാന്നിധ്യമറിയിക്കുകയാണ്. ഇന്ത്യൻ പ്രസാധകർക്കായി ഒരുക്കിയിരിക്കുന്ന ഏഴാം നമ്പർ ഹാളിൽ ആദ്യ പവലിയൻ മനോരമ പബ്ളിക്കേഷൻസിൻറെ പുസ്തകങ്ങൾ പ്രവാസികൾക്കായി ഒരുക്കിയിട്ടുണ്ട്.

മലയാളികളുടെ അക്ഷരമുത്തശ്ശിയായ മലയാള മനോരമ, പ്രവാസലോകത്തെ അക്ഷരോൽസവത്തിൻറെ ഭാഗമാവുകയാണ്. മുപ്പത്തിയെട്ടാമത് ഷാർജ രാജ്യാന്തര പുസ്തകമേളയിൽ വിവിധ രാജ്യക്കാരായ പ്രസാധകരുടെ പവലിയനുകൾക്കൊപ്പം മനോരമ പബ്ളിക്കേഷൻസിൻറെ പവലിയനും പ്രവാസികൾക്കായി ഒരുക്കിയിട്ടുണ്ട്. 

ഇന്ത്യൻ പ്രസാധകർക്കായുള്ള ഏഴാം നമ്പർ വേദിയിൽ  ആദ്യ പവലിയൻ മലയാള മനോരമയുടേതാണ്. മനോരമ പബ്ളിക്കേഷൻസിൻറെ പുസ്തകങ്ങൾ വിലക്കുറവോടെ ഇവിടെ ലഭ്യമാണ്. നോവലുകൾ, ചെറുകഥകൾ, സഞ്ചാരസാഹിത്യം, പാചകപുസ്തകങ്ങൾ തുടങ്ങി മലയാളികൾക്കു പ്രിയപ്പെട്ട പുസ്തകങ്ങളുടെ ശേഖരമാണ് പ്രവാസികൾക്കായി ഒരുക്കിയിരിക്കുന്നത്.  

മലയാള മനോരമ ദിനപത്രം, വനിത, മനോരമ തുടങ്ങിയവയുടെ വരിക്കാരാകാനും സൗകര്യമൊരുക്കിയിട്ടുണ്ട്. 

പുസ്കമേള നടക്കുന്ന പതിനൊന്നു ദിവസങ്ങളിലും പ്രവാസികൾക്കായി പുസ്തകങ്ങളുടെ ശേഖരം ഇവിടെയുണ്ടാകും. 

MORE IN GULF THIS WEEK
SHOW MORE
Loading...
Loading...