അഴകും ബുദ്ധിയും സമ്മേളിച്ച മനോഹര കാഴ്ച ഗ്ലാം ഗേൾ 2019

glam-girl3
SHARE

അഴകും ബുദ്ധിയും സമ്മേളിച്ച മനോഹര കാഴ്ചയായി വനിത ഇൻറർനാഷണൽ ഗ്ളാം ഗേൾ 2019. രണ്ടു വിഭാഗങ്ങളിലായി നടത്തിയ മൽസരത്തിൻറെ ആവേശക്കാഴ്ചകൾ, മനോഹര വിശേഷങ്ങളാണ് ഇനി കാണുന്നത്.

പ്രവാസലോകത്തെ മലയാളിമങ്കമാരുടെ അഴകളവുകളുടെ വേദി. വനിത ഗ്ളാം ഗേൾ 2019. മനോഹര കാഴ്ചകളും ദീപ്തഭാവങ്ങളുമായി ബുദ്ധിയിലും സൌന്ദര്യത്തിലും മികവു തെളിയിച്ചവരാണ് ദുബായിൽ അരങ്ങലെത്തിയത്. പതിനെട്ടു മുതൽ ഇരുപത്തിയഞ്ചുവരെ പ്രായമുള്ളവരെ ടെൻഡർ പെറ്റൽസ്, ഇരുപത്തിയാറു മുതൽ മുപ്പത്തിയേഴു വരെ പ്രായക്കാരെ ഡിവലിഷ്യസ് എന്നീ വിഭാഗങ്ങളിലായാണ് മൽസരം സംഘടിപ്പിച്ചത്.

ഓട്ടിസം വിദ്യാർഥികളെ പഠിപ്പിക്കുന്ന ഒക്യുപ്പോഷനൽ തെറാപ്പിസ്റ്റായ ഫർസാന പാലത്തിങ്കൽ, ടെൻഡർ പെറ്റൽസ് വിഭാഗത്തിൽ കിരീടം ചൂടി.ലോകം ശ്രദ്ധിച്ച സാമൂഹ്യ മുന്നേറ്റമായ മീ റ്റൂ വിനെക്കുറിച്ചുള്ള ഫർസാനയുടെ അഭിപ്രായം വിധികർത്താക്കളുടെ കയ്യടി നേടി. ഈ വിഭാഗത്തിൽ സെറീന ആൻ രണ്ടാമതും അപർണ രാജൻ മൂന്നാമതുമെത്തി. 

ഡെൻറൽ ഡോക്ടറായി സേവനം ചെയ്യുന്ന പ്രിയങ്ക കിരൺ, ഡിവലിഷ്യസ് വിഭാഗത്തിൽ ഒന്നാമതെത്തി.

ആരാണ് ജീവിതത്തിൽ ഏറ്റവും സ്വാധീനിച്ചിട്ടുള്ളതെന്ന ചോദ്യത്തിനു, സ്വന്തം അധ്വാനത്തിലൂടെ ജീവിതവിജയം നേടിയ എല്ലാവരും പ്രചോദിപ്പിച്ചിട്ടുണ്ടെന്നായിരുന്നു ഡോക്ടർ പ്രിയങ്കയുടെ മറുപടി.

ഡിവലിഷ്യസ് വിഭാഗത്തിൽ ശ്രുതി സുരേഷ് രണ്ടാമതും പ്രിയങ്ക ഹരീഷ് മൂന്നാമതുമെത്തി.

മികച്ച വസ്ത്രാലങ്കാരത്തിനുള്ള സംസ്ഥാനസർക്കാർ പുരസ്കാരം നേടിയ സ്റ്റെഫി സേവ്യർ, ആഡ്വർടൈസിങ്...ഫാഷൻ മേഖലയിലെ ടോണിറ്റ് തോമസ്, പ്രശസ്ത ഫോട്ടോഗ്രഫർ നാദർ ബിൽഗ്രാമി എന്നിവരായിരുന്നു വിധികർത്താക്കൾ. ഭീമ ബേനസീറാണ് മൽസരാർഥികളെ പരിശീലിപ്പിച്ചത്. 

സംഗീതമേളയും നൃത്തവും കാണികൾക്കും മൽസരാർഥികൾക്കും ആവേശമായി. ആയിരത്തിഅഞ്ഞൂറു പേരിൽ നിന്നാണ് അവസാനറൌണ്ടിലെത്തിയവരെ തിരഞ്ഞെടുത്തത്.

MORE IN GULF THIS WEEK
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...