അബുദാബിയിൽ കഥകളി മഹോത്സവം

gulf8
SHARE

മൂന്ന് ദിവസം നീണ്ട കൗന്തേയം  എന്ന കഥകളി മഹോത്സവമായിരുന്നു അബുദാബിയിലെ പോയവാരത്തെ മനോഹര കാഴ്ച. കഥകളിയിലെ ജീവിക്കുന്ന ഇതിഹാസം കലാമണ്ഡലം ഗോപിയാശാനും സംഘവും പ്രവാസിമലയാളികളെ ആവേശത്തിലാഴ്ത്തിയ കാഴ്ചയാണ് ഇനി കാണുന്നത്.

കഥകളിയിലെ പ്രശസ്ത നായകവേഷങ്ങളുടെ അപൂർവ താരസംഗമമായിരുന്നു  കൗന്തേയം കഥകളി മഹോത്സവം. മഹാഭാരതത്തിലെ പാണ്ഡു മഹാരാജാവിൻറെ പത്നി കുന്തിയുടെ മക്കളായ കർണ്ണൻ, യുധിഷ്ടിരൻ, ഭീമൻ, അർജുനൻ എന്നിവരുടെ കഥയാണ് കൗന്തേയം. ആദ്യ ദിനം കർണ്ണശപഥവും രണ്ടാം ദിവസം സുഭദ്രാഹരണവും അവസാനദിവസം കല്യാണസൗഗന്ധികവും അരങ്ങേറി.

കർണശപഥത്തിലെ കർണനായും സുഭദ്രാഹരണത്തിലെ അർജുനനായും കലാമണ്ഡലം ഗോപിയാശാൻറെ മനോഹര വേഷപ്പകർച്ച. 

കല്യാണസൗഗന്ധികത്തിലെ ഭീമനായത് കലാമണ്ഡലം ബാലസുബ്രമണ്യൻ. കല്യാണസൗഗന്ധികത്തിലെ ഹനുമാനായും സുഭദ്രാഹരണത്തിലെ ബലഭദ്രനായും സദനം കൃഷ്ണൻകുട്ടി രംഗത്തെത്തി. 

അസാധാരണ മെയ് വഴക്കവും അഭിനയ ചാതുര്യവും കൊണ്ട് ഗോപിയാശാൻ ആശാൻ പ്രവാസികളെ അമ്പലമുറ്റത്തെ കഥകളിത്തറയിലേക്കു കൂട്ടിക്കൊണ്ടുപോയി. 

കേരളത്തിലേക്കാൾ കഥകളി ആസ്വാദകരെ വിദേശനാടുകളിൽ കാണാനാകുന്നതിൻറെ സന്തോഷം ഗോപിയാശാൻ മറച്ചുവച്ചില്ല.  കഥകളി പഠനങ്ങൾക്കും ഗവേഷണങ്ങൾക്കുമൊക്കെ മക്കളെ അയക്കാൻ വിദേശത്തുള്ളവരാണ് താല്പര്യം കാണിക്കുന്നതെന്നും കലാമണ്ഡലം ഗോപി ആശാൻ പറഞ്ഞു .

മണിരംഗ് അബുദാബി ,ശക്തി തിയ്യറ്റേഴ്‌സ് ,കേരളാ സോഷ്യൽ സെന്റർ എന്നിവരുടെ സഹകരണത്തോടെ അബുദാബി കേരളാസോഷ്യൽ സെന്ററിലാണ് കഥകളി മഹോത്സവം സംഘടിപ്പിച്ചത്. 

MORE IN GULF THIS WEEK
SHOW MORE