ജിസിസിയിൽ ഉയർന്നു കേട്ട ആഹ്വാനം

gcc
SHARE

ഗൾഫ് മേഖലയിൽ സമാധാനം നിലനിർത്തണമെന്ന ആഹ്വാനമായിരുന്നു ജി.സി.സി യോഗത്തിൻറെ രത്നചുരുക്കം. എണ്ണ ഉൽപ്പാദനം കുറയ്ക്കാൻ ഒപെക് യോഗം തീരുമാനിച്ചു. രണ്ട് യോഗങ്ങളിലേയും നിർണായക തീരുമാനങ്ങൾ എന്തെല്ലാം. അവ മേഖലയേയും ലോകത്തേയും എങ്ങനെ സ്വാധീനിക്കും. കാണാം വാർത്തയിലൂടെ.

പേർഷ്യൻ ഗൾഫിന്റെ തീരത്തുള്ള ആറ് രാജ്യങ്ങൾ ചേർന്ന് രൂപീകരിച്ച സഹകരണ പ്രസ്ഥാനമാണ് ജി.സി.സി. 1981 മെയ് 25 നു രൂപീകരിക്കപ്പെട്ട ജിസിസി, ഗൾഫ് രാജ്യങ്ങുടെ ഒരുമിച്ചുള്ള മുന്നേറ്റമാണ് പ്രധാനമായും ലക്ഷ്യമിടുന്നത്. സാമ്പത്തിക പുരോഗതിക്കൊപ്പം രാഷ്ട്രീയ സാമൂഹിക സൈനിക സഹകരണവും കൌൺസിൽ ലക്ഷ്യമിടുന്നു. സൗദിയുടെ തലസ്ഥാന നഗരിയായ റിയാദിലാണ് മുപ്പത്തിയൊൻപതാമത് ജിസിസി ഉച്ചകോടി നടന്നത്. സൗദി ഭരണാധികാരി സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദ് രാജാവ് യോഗം ഉദ്ഘാടനം ചെയ്തു. സൌദി അറേബ്യ, യു.എ.ഇ, കുവൈത്ത്, ബഹ്റൈൻ, ഒമാൻ, ഖത്തർ എന്നീ ആറു രാജ്യങ്ങളുടെ പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു. ഗൾഫ് രാജ്യങ്ങളുടെ ഐക്യ ആഹ്വാനമായിരുന്നു ജി.സി.സി സമ്മേളനത്തിൽ ഉയർന്നുകേട്ടത്. നിലവിലെ അസ്വാരസ്യങ്ങളും അസ്ഥിരതയും അവസാനിപ്പിച്ച് ഒരുമിച്ചു നീങ്ങുന്നത് വികസനത്തിനും മേഖലയിലെ സമാധാനത്തിനും അത്യാവശ്യമാണെന്ന് സൌദി ഭരണാധികാരി സൽമാൻ രാജാവ് ഓർമിപ്പിച്ചു.

ഇത്തവണത്തെ ജിസിസി യോഗത്തിൽ ഉയർന്നുകേട്ട ആഹ്വാനം എന്തായിരുന്നു?

യെമനിലെ ആഭ്യന്തരകലാപങ്ങളെക്കുറിച്ചും രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ചും സൌദി സഖ്യരാഷ്ട്രങ്ങളുടെ സൈനിക ഇടപെടലിനെക്കുറിച്ചും യോഗം ചർച്ച ചെയ്തു. ഹൂതി ഭീകരരിൽ നിന്നും യെമെനിലെ സാധാരണ ജനതയ്ക്കും ഭരണകൂടത്തിനും സുരക്ഷയേർപ്പെടുത്തുന്ന അറബ് സഖ്യസേനയുടെ പ്രവർത്തനങ്ങൾ നേരായ വഴിയിലാണെന്നും യെമനിൽ സമാധാനം ഉടൻ പുനസ്ഥാപിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും യോഗം വിലയിരുത്തി. അതേസമയം, പല്സ്തീൻ ജനതയോടുള്ള ഐക്യദാർഡ്യപ്രഖ്യാപനത്തിനും ജിസിസി യോഗം സാക്ഷിയായി. ഇസ്രയേലിൻറെ അതിക്രമങ്ങളിൽ നിന്നും പല്സീതനെ രക്ഷിക്കാൻ ലോകരാജ്യങ്ങൾ മുന്നോട്ടുവരണമെന്നായിരുന്നു സൽമാൻ രാജാവിൻറെ ആഹ്വാനം. 

യെമനിൽ ഉടൻ സമാധാനം പുനസ്ഥാപിക്കാനാകുമെന്നാണ് ജിസിസി വിലയിരുത്തൽ. എന്താണ് നിലവിലെ സാഹചര്യം. സമാധാനം ഉടൻ പ്രതീക്ഷിക്കാവുന്ന സാഹചര്യമാണോ നിലവിലുള്ളത്.

ഇറാനെതിരെയായായിരുന്നു യോഗത്തിൽ കടുത്ത വിമർശനമുയർന്നത്. ഗൾഫ് മേഖലയെ അസ്ഥിരപ്പെടുത്തുന്ന നിലപാടാണ് ഇറാനുള്ളതെന്നായിരുന്നു വിമർശനം. ഭീകരവാദ, വിദ്വംസക ശക്തികളെ ഉപയോഗിച്ച് മേഖലയുടെ സമാധാന അന്തരീക്ഷത്തിന് ഇറാൻ ഭീഷണി സൃഷ്ടിക്കുകയാണെന്നും സൽമാൻ രാജാവ് പറഞ്ഞു. ജിസിസി രാജ്യങ്ങളുടെ ആഭ്യന്തര പ്രശ്നങ്ങളിൽ ഇടപെടുന്ന ഇറാൻറെ നടപടികളെ അംഗീകരിക്കില്ലെന്നും യോഗം വ്യക്തമാക്കി. ഇറാനെതിരെ രൂക്ഷമായ വിമർശനമാണുയർന്നതെങ്കിലും ഖത്തറിനായി ഒരേ സമയം തല്ലലും തലോടലും കരുതിയത് ശ്രദ്ധേയമായി. ഗൾഫ് രാജ്യങ്ങളിലെ അനൈക്യം കൌൺസിലിന് ഭീഷണിയാണെന്ന് കുവൈത്ത് അമീർ ഷെയ്ഖ് സബാ അൽ അഹ്മദ് അൽ ജാബർ അൽ സബാ പറഞ്ഞു. സൽമാൻ രാജാവിൻറെ ക്ഷണമുണ്ടായിട്ടും ഖത്തർ അമീർ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനി ഉച്ചകോടിക്കെത്താതിരുന്നത് ശരിയായില്ലെന്ന് ബഹ്റൈൻ വിദേശകാര്യമന്ത്രി പ്രതികരിച്ചു. അംഗരാജ്യങ്ങൾക്കിടയിലെ പ്രശ്നങ്ങളവസാനിക്കാൻ എല്ലാവരും മനസൊരുക്കണമെന്ന സൂചനയായായിരുന്നു വാക്കുകളിൽ. വിദേശകാര്യമന്ത്രി സുല്‍ത്താന്‍ അല്‍ മുറൈഖിയാണ് ഖത്തറിനെ പ്രതിനിധീകരിച്ച് യോഗത്തിലെത്തിയത്.

ഖത്തറിനെതിരെ ഉപരോധം തുടരുന്ന സാഹചര്യത്തിൽ ഇത്തവണത്തെ ജിസിസി യോഗത്തിൽ പ്രതീക്ഷിക്കാവുന്ന നടപടികളോ ആഹ്വാനങ്ങളോ ഉണ്ടായിട്ടുണ്ടോ? ജിസിസി യോഗത്തിനു ശേഷം ഖത്തറുമായുള്ള ബന്ധത്തിൽ എന്തെങ്കിലും മാറ്റമുണ്ടാകുമെന്ന് പ്രതീക്ഷിക്കാനാകുമോ?

കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് ഖത്തറിനെതിരെ സൗദിയുള്‍പ്പെടെ നാല് രാജ്യങ്ങള്‍ നിസ്സഹകരണം തുടങ്ങിയത്. ഇതിന് ശേഷം സൌദി ആതിഥേയത്വം വഹിച്ച ആദ്യ ജിസിസി ഉച്ചകോടിയായിരുന്നു ഞായറാഴ്ച നടന്നത്. ഡിസംബറിൽ കുവൈത്തിൽ നടന്ന ഉച്ചകോടിയിൽ ഖത്തർ അമീർ പങ്കെടുത്തിരുന്നു. യെമൻ, സിറിയ ആഭ്യന്തര പ്രശ്നങ്ങൾ, ഇറാനെതിരെയുള്ള അമേരിക്കയുടെ ഉപരോധം, ഖത്തറും മറ്റ് ജിസിസി രാജ്യങ്ങളുമായുള്ള പ്രശ്നങ്ങൾ മേഖലയിലെ സാമ്പത്തിക തളർച്ച തുടങ്ങിയവയെല്ലാം റിയാദിൽ നടന്ന ജിസിസി യോഗത്തിൽ ചർച്ചാ വിഷയമായി. ഒട്ടേറെ പ്രശ്നങ്ങളുടെ പരിഹാരത്തിനുള്ള സൂചനകൾ യോഗത്തിലുയർന്നുവെന്നതാണ് ഏറ്റവും നിർണായകം. അതിൻറെ ഗുണകരമായ അലയൊലികൾ വരും ദിവസങ്ങളിലുണ്ടാകുമെന്ന പ്രതീക്ഷയിലാണ് രാഷ്ട്രീയ നിരീക്ഷകർ.

MORE IN GULF THIS WEEK
SHOW MORE