നീലാകാശം, പച്ചക്കടൽ, ചുവന്ന ഭൂമി, ഏകനായ മനുഷ്യൻ

dr-raj
SHARE

ഇരുപത്തിരണ്ടു രാജ്യങ്ങൾ. രണ്ടു വർഷം. ഡോക്ടർ രാജ് ഫാണ്ടൻ ഹരിയാനയിൽ നിന്നു തുടങ്ങിയ സൈക്കിൾ യാത്ര ഗൾഫ് നാടുകളിലെത്തി. പ്രകൃതിയെ മറക്കരുതെന്ന സന്ദേശവുമായി യാത്ര തുടരുന്ന ഒരു ഡോക്ടറുടെ വിശേഷങ്ങളാണ് ഇനി കാണുന്നത്.

നീലാകാശം, പച്ചക്കടൽ, ചുവന്ന ഭൂമി, ഏകനായ മനുഷ്യൻ......ഡോക്ടർ രാജ് ഫാണ്ടൻ എന്ന ഹരിയാന സ്വദേശി സഞ്ചാരം തുടരുകയാണ്. പ്രകൃതിയെ പ്രണയിക്കണമെന്ന സന്ദേശവുമായി സൈക്കിളിലാണ് യാത്ര. മുപ്പത്തിയഞ്ചുകാരനായ രാജ് യാത്ര തുടങ്ങിയിട്ട് രണ്ടുവർഷമായി. ഇരുപത്തിരണ്ടുരാജ്യങ്ങൾ പിന്നിട്ടു. 

യാത്രയിൽ കണ്ടതും കേട്ടതിനുമപ്പുറം ഒരു ജീവിതപാഠവുമില്ലെന്നാണ് വിശ്വാസം. വിവിധ ദേശങ്ങളിലെ വിവിധ തരക്കാരായവരുമായി സംവദിച്ച് പ്രകൃതിയെ സംരക്ഷിക്കണമെന്ന് ഉദ്ബോധിപ്പിച്ചാണ് സൈക്കിൾ യാത്ര. അറബി നാട്ടിലെ കേരളമെന്നു വിളിപ്പേരുള്ള ഒമാനിലെ സലാലയിൽവച്ചാണ് മനോരമ ന്യൂസ് സംഘത്തെ കണ്ടുമുട്ടുന്നത്. 

സലാലയിൽ നിന്നു നേരേ മസ്ക്കത്തിലേക്ക്. ആയിരം കിലോമീറ്റർ ഏഴു ദിവസം കൊണ്ടു പിന്നിട്ടു. പ്രകൃതി ചികിത്സാ പഠനത്തിന് ശേഷമാണ് പ്രകൃതിയോടുള്ള കാഴ്ചപ്പാട് മാറിയതെന്നാണ് രാജിൻറെ അഭിപ്രായം, പ്രകൃതിയെ ഹനിക്കുന്ന ഒന്നിനെയും പ്രോത്സാഹിപ്പിക്കാതിരിക്കുക  എന്നതാണ് ഓരോ വ്യക്തിയുടെയും ഉത്തരവാദിത്തം. ഹരിയാനയിലെ ഗ്രാമത്തിൽ നിന്നു പുറപെടുമ്പോൾ 35000-കിലോമീറ്റർ സഞ്ചരിക്കാൻ കഴിയുമെന്നു പ്രതീക്ഷിച്ചിരുന്നില്ലന്നും, ഡോ.രാജ് പറയുന്നു. 

പിന്നിട്ട യാത്രയിൽ പ്രകൃതിസംരക്ഷണത്തിന്റെ കാര്യത്തിൽ ഏറ്റവും വിസ്മയിപ്പിച്ചത് ജപ്പാനാണെന്ന് രാജിന്റെ സാക്ഷ്യം. സൈക്കിളിൽ ഒറ്റയ്ക്കുള്ള യാത്രക്കിടെ ഇതുവരെ ഒരാളിൽനിന്നും ഒരു ബുദ്ധിമുട്ടും നേരിട്ടില്ല. എന്നാൽ, പിന്തുണയ്ക്കാൻ ഏറെപ്പേരുണ്ടായിരുന്നു. പ്രാർഥനാകേന്ദ്രങ്ങളിലും പൊതുഇടങ്ങളിലുമാണ് താമസം. ആർഭാടങ്ങളില്ലാതെ ഒരു ജിപ്സിയെപ്പോലെ അതിർത്തികൾ പിന്നിടുന്ന രാജിന് അതിർത്തികളില്ലാത്ത രാജ്യമാണ് സ്വപ്നം.

MORE IN GULF THIS WEEK
SHOW MORE