ആഢംബരങ്ങൾക്കായി മുഖംമിനുക്കൽ; വാഹനങ്ങളുടെ ഓൾട്ടറേഷന്‍ ശീലമാക്കിയ മലയാളി

dubai-vehicle-alteration
SHARE

ഏറ്റവും പുതിയ മോഡൽ വാഹനങ്ങൾ നിരത്തിലൂടെ നിരന്നോടുന്ന നഗരമാണ് ദുബായ്. ആഡംബര വാഹനങ്ങളിൽ പ്രത്യേക ഓൾറ്ററേഷൻ നടത്തിയാണ് വാഹനപ്രേമികൾ നിരത്തിലിറങ്ങുന്നത്. അത്തരത്തിൽ ആഡംബരവാഹനങ്ങളിൽ ഓൾറ്ററേഷൻ നടത്തുന്നവരിൽ മുന്നിലുള്ള ഒരു മലയാളിയെയാണ് പരിചയപ്പെടാം.

ഏറ്റവും സാധാരണക്കാരുപയോഗിക്കുന്ന വാഹനങ്ങൾ മുതൽ ഏറ്റവും പുതുപുത്തൻ വാഹനങ്ങൾ വരെ ദുബായ് റോഡുകളിൽ സജീവമാണ്. മികച്ച റോഡുകളായതിനാൽ വേഗമേറിയ നിരത്തുകളിൽമാത്രം ഓടിക്കാവുന്ന വാഹനങ്ങൾക്ക് പ്രിയം ഏറെയാണ്. മലയാളികൾ അടക്കമുള്ള വാഹനപ്രേമികൾ ഏറ്റവും പുതിയ വാഹനം ആദ്യം കൈക്കലാക്കാനുള്ള ശ്രമത്തിലുമാണ്. 

ഇഷ്ടപ്പെട്ട വാഹനം വാങ്ങിയാൽ അതിനെ ഇഷ്ടപ്പെട്ട രൂപത്തിലേക്ക് മാറ്റി നിരത്തിലിറക്കാനാണ് താൽപര്യം. അക്കാരണത്താൽ തന്നെ ഓൾറ്ററേഷൻ രംഗത്ത് ദുബായിൽ സാധ്യതകളും ഏറെയാണ്. അത്തരത്തിൽ വാഹന ഉടമ മനസിൽ കാണുന്ന രൂപത്തെ യാഥാർഥ്യമാക്കിയാണ് എറണാകുളം സ്വദേശിയായ രാജേഷ് പോൾ ദുബായിലെ വാഹനപ്രേമികളുടെ മനസിലിടം നേടിയത്.

മണലാരണ്യങ്ങളിലെ സഫാരികളും ഓഫ് റോഡ് റൈഡുകളും വിദേശികളുടേയും സ്വദേശികളുടേയും പ്രിയപ്പെട്ട വിനോദമാണ്. അൽപം സാഹസികത നിറഞ്ഞ വിനോദം. സാധാരണ വാഹനങ്ങളുമായി ഇത്തരം വിനോദങ്ങളിൽ പങ്കെടുക്കുമ്പോൾ വാഹനം ചിലപ്പോഴെങ്കിലും പിണങ്ങാറുണ്ട്. അതിനാൽതന്നെ ഓഫ് റോഡ് റൈഡിന് വേണ്ടി വാഹനങ്ങൾ പ്രത്യേകം രൂപകൽപ്പന ചെയ്ത് ശക്തിപ്പെടുത്തിയാണ് നിരത്തിലേക്കിറങ്ങുന്നത്. 

കരുത്തും ഭംഗിയും ഒത്തിണങ്ങുന്നതാണ് വാഹനങ്ങളുടെ പൂർണത. അത്തരത്തിൽ ശക്തിയും ഭംഗിയും അണിയിച്ചൊരുക്കാനുള്ള എല്ലാ സംവിധാനവും ഉമ്മുൽ റമൂലിലെ മാർഷൽ ഓട്ടോ കെയറിൽ ഒരുക്കിയിട്ടുണ്ട്. ഓഫ് റോഡ് റൈഡിനുള്ള ഏറ്റവും മികച്ച സസ്പെൻഷൻ സിസ്റ്റമാണ് ഒരുക്കിയിട്ടുള്ളത്.

ലോകോത്തര ബ്രാൻഡുകളായ ബ്ളൂ കളർ കിങ്സ്, സിൽവർ ആൻഡ് ബ്ളാക്ക് ഫോക്സ്, ഓൾഡ് മാൻ ഇമു, ഡോബിൻസൺസ്, റ്റിജെഎം ഉൾപ്പെടെ ഏറ്റവും മികച്ച ഷോക്സ്, സ്പ്രിങ്സ് സസ്പെൻഷൻ സിസ്റ്റം ഇവിടെ ഓൾട്ടർ ചെയ്ത് തരും. ടോട്ടൽ കെയോസ്, കാംബർഗ്, ടഫ് ഡോഗ് അടക്കമുള്ള സസ്പെൻഷൻ സിസ്റ്റവും ഒരുക്കി നൽകും.

ജിയോ ലാൻഡർ, കൂപ്പർ, ബിഎഫ് ഗുഡ്റിച്ച് തുടങ്ങിയ ടയറുകൾ, മെഥേഡ് ഗോൾഡ്ൻ കളർ, ഫ്യുയൽ, എക്സ് ഡി, പ്രോ കോംബ് ഉൾപ്പെടെയുള്ള റിംസ്, റിജിഡ് ഇൻഡസ്ട്രീസ്, ബാജാ ഡിസൈൻ ലൈറ്റ്സ്, എയുഎക്സ് ബീം ഉൾപ്പെടെയുള്ള ലൈറ്റ്സും ഇവിടെ സെറ്റ് ചെയ്ത് നൽകുന്നുണ്ട്.

ടൊയാറ്റോ എഫ് ജെ ക്രൂയ്സെർ, ജീപ്പ്, നിസാൻ എക്സ് ടെറാ ആൻഡ് പെട്രോൾ, ഫോർഡ് ഉൾപ്പെടെയുള്ള വാഹനങ്ങൾ ഓൾറ്ററേഷന്രെ മികവോടെ ഓഫ് റോഡിലെ രാജാക്കൻമാരാകുന്നത് മണലാരണ്യത്തിലെ നിത്യകാഴ്ചയാണ്.

ബംബേഴ്സ്, റൂഫ് റാക്സ്, ലൈറ്റ് ബ്രാക്കറ്റ്സ്, സൈഡ് സ്റ്റെപ്സ് എന്നിവയുടെ ലോകോത്തര ബ്രാൻഡുകൾ ഉടമകളുടെ ആവശ്യമനുസരിച്ച് ഇവിടെ ചെയ്തുനൽകുന്നുണ്ട്. എല്ലാ വാരാന്ത്യത്തിലും സംഘടിപ്പിക്കുന്ന ഓഫ് റോഡ് സഫാരികൾക്ക് രാജേഷ് പോളിന്റെ നേതൃത്വത്തിൽ ഒരു സംഘം അണിചേരുന്നുണ്ട്. മലയാളികൾ ഉൾപ്പെടെയുള്ളവർ ഇത്തരം സംഘങ്ങളിൽ സജീവസാന്നിധ്യമാണ്.

MORE IN GULF THIS WEEK
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.