നാൽപ്പത്തിയെട്ടാം നവോത്ഥാനദിനം ആഘോഷിച്ച് ഒമാൻ; കൂടുതൽ വിശേഷങ്ങൾ

oman
SHARE

നേട്ടങ്ങളുടെ നെറുകയിൽ നാൽപ്പത്തിയെട്ടാം നവോത്ഥാനദിനം ആഘോഷിക്കുകയാണ് ഒമാൻ. സുൽത്താൻ ഖാബൂസ് ബിൻ  സെയ്ദ് അൽ സെയ്ദ് എന്ന കരുത്തനായ നായകൻറെ നേതൃമികവിനുള്ള ആദരവ് കൂടിയാണ് ഓരോ ദേശീയദിനാഘോഷവും. മലയാളികൾ അടക്കമുള്ളവർക്ക് മെച്ചപ്പെട്ട ജീവിത സാഹചര്യം നൽകിയ ഒമാന്റെ ചരിത്രവും നവോത്ഥാനദിനത്തിന്റെ വിശേഷങ്ങളും കാണാം.

ഇന്ത്യൻ മഹാസമുദ്രത്തിന് തീരത്തെ ഒമാൻ എന്ന അറേബ്യൻ രാജ്യത്ത് 1970 ജൂലൈ ഇരുപത്തിമൂന്നിന് സുൽത്താൻ ഖാബൂസ് ബിൻ സഈദ് അധികാരം ഏറ്റെടുക്കുമ്പോൾ ആധുനികതയെക്കുറിച്ചും വികസനത്തെക്കുറിച്ചുമൊക്കെ അജ്ഞരായിരുന്നു ഇവിടത്തെ ജനത. ഒമാൻ...ചരിത്രത്തിന്‍റെ പടയോട്ടങ്ങള്‍ക്ക് ഏറെ സാക്ഷ്യം വഹിച്ച ഭൂമിക. അറബ് ലോകത്തില്‍ തനതായ പാരന്പര്യവും സംസ്കാരവുമുള്ള പ്രവാസ ഭൂമി. സുല്‍ത്താന്‍ ഖാബൂസ് എന്ന ദീര്‍ഘവീക്ഷണമുള്ള ഭരണാധികാരിയുടെ നേതൃത്വത്തില്‍ പുരോഗതിയുടെ നാൽപ്പത്തിയെട്ട് ആണ്ടുകള്‍ പിന്നിടുകയാണ് മലയാളികൾ അടക്കമുള്ള പ്രവാസികൾക്ക് താങ്ങും തണലുമായി മാറിയ രാജ്യം. . പ്രതികൂല സാഹചര്യങ്ങളോട് മല്‍സരിച്ച് ഒന്നുമില്ലായ്മയില്‍ നിന്ന് ഒന്നാമനായി മാറിയ ഒരു ദേശത്തിന്‍റെ കഥയാണത്. 

വികസനത്തിലും പുരോഗതിയിലും ഒന്നാമത് നില്‍ക്കുന്ന, അറിവിലും സംസ്കാരത്തിലും ലോകത്തിന് മാതൃകയാവുകയാണ് ഒമാൻ. അധികാരമേൽക്കുന്പോൾ സുൽത്താൻ ഖാബൂസ് വാഗ്ദനം ചെയ്തത്. ആ വാഗ്ദാനങ്ങളാണ് ഇന്നത്തെ ഒമാനായി വളർന്നത്. കഴിഞ്ഞ പതിറ്റാണ്ടുകളിൽ വിദ്യാഭ്യാസം, ശാസ്ത്ര-സാങ്കേതികം, ആരോഗ്യം, വ്യവസായം, വാണിജ്യം തുടങ്ങിയ മേഖലകളിലെല്ലാം ഒമാൻ വിസ്മയകരമായ വളർച്ച കൈവരിച്ചു. 

ഇന്ത്യക്കാർ ഉൾപ്പെടെ ലക്ഷക്കണക്കിനു വിദേശികൾ ഒമാനിൽ ജോലി ചെയ്യുന്നുണ്ട്. ഇന്ത്യൻ നിക്ഷേപകരുടെ പ്രിയപ്പെട്ട രാജ്യം. ഇന്ത്യ-ഒമാൻ സംയുക്ത സംരംഭങ്ങളായി മൂവായിരത്തിലേറെ കമ്പനികൾ ഒമാനിൽ പ്രവർത്തിക്കുന്നതായാണു കണക്ക്. പൂർണമായും ഇന്ത്യൻ ഉടമസ്ഥതയിലുള്ള നൂറ്റിഅൻപത് കമ്പനികളും കമ്പനികളും പ്രവർത്തിക്കുന്നുണ്ട്. പ്രത്യേക സാമ്പത്തിക മേഖലയായ ദുഖമിൽ ഇന്ത്യൻ കമ്പനികൾക്കു വൻ അവസരങ്ങളൊരുക്കുമെന്നു കഴിഞ്ഞദിവസമാണ് ഒമാൻ പ്രഖ്യാപിച്ചത്. ഇന്ത്യൻ സംരംഭകർക്കു നൂറു ശതമാനം നിക്ഷേപത്തിനും അവസരമുണ്ട്. വാണിജ്യവ്യവസായ രംഗത്ത് സഹകരണം ശക്തമാക്കി ഇന്ത്യയും ഒമാനും. കേന്ദ്രവാണിജ്യവ്യവസായ മന്ത്രി സുരേഷ് പ്രഭുവിന്റെ ഒമാനിലെ സന്ദർശനത്തിനിടെ വിവിധമേഖലകളിൽ സഹകരണം ശക്തമാക്കിയുള്ള കരാറുകളിൽ ഒപ്പുവച്ചിരുന്നു.

എണ്ണയിൽ നിന്നുള്ള വരുമാനം മാത്രമായിരുന്നു ഒരു കാലത്ത് ഒമാന്റെ വികസനത്തെ സഹായിച്ചതെങ്കിൽ ഇന്നത് മാറി. വിനോദ സഞ്ചാരമേഖലയും കാർഷികമേഖലയും ഉൾപ്പെടെ എണ്ണയിതര വരുമാന മാർഗങ്ങൾ വളർത്തിയെടുക്കാൻ ഒമാൻ ഭരണകൂടത്തിന് സാധിച്ചു. . ഒമാനിലെ സലാല എന്ന മലയാളി നാടിനെ ഓർമിപ്പിക്കുന്ന പ്രദേശം സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടം കൂടിയാണ്. മികച്ച വിദ്യാഭ്യാസ-ഗവേഷണ സ്ഥാപനങ്ങൾ ഒമാനിലുണ്ട്. ഐടി രംഗത്തും രാജ്യം മുന്‍നിരയിലാണ്. 

ആധുനിക സൗകര്യങ്ങളുള്ള ലോകത്തെ ഒന്നാം നിര രാഷ്ട്രമായി ഒമാന്‍വളര്‍ന്നു കഴിഞ്ഞു. 48 വർഷം കൊണ്ട് രാജ്യത്തിന്‍റെ മൊത്തം ആഭ്യന്തര ഉല്‍പാദനം 275 ഇരട്ടി വളര്‍ന്നു. ആളോഹരി വരുമാനം 56.5 ഇരട്ടിയിലേറെയായി. ആരോഗ്യ വിദ്യാഭ്യാസ രംഗങ്ങളിലും ഒമാൻ ഏറെ മുന്നിലെത്തി. വിദേശികളും സ്വദേശികളും തമ്മിലുള്ള സഹവര്‍ത്വിത്തവും ഒമാന്‍റെ മുന്നേറ്റത്തില്‍നിര്‍ണയകമായി. പതിനായിരക്കണക്കിന് മലയാളികള്‍ക്കും ഒമാന്‍തണലൊരുക്കുന്നു സ്വപ്നങ്ങളും ലക്ഷ്യങ്ങളും സാക്ഷാല്‍ക്കരിച്ച് പുതിയ ലക്ഷ്യങ്ങളിലേക്കും ഉയരങ്ങളിലേക്കും ഒമാന്‍ യാത്ര തുടരുകയാണ്. ഒരു സമൂഹമായി.

MORE IN GULF THIS WEEK
SHOW MORE