വേനലവധി ആഘോഷമാക്കി വിദ്യാർഥികൾ; അറിവുപകരുന്ന ആഘോഷദിനങ്ങൾ

summer-holiday-students
SHARE

ഗൾഫ് നാടുകളിൽ സ്കൂൾ അവധിയാണ്. മലയാളികളായ പ്രവാസി വിദ്യാർഥികളിൽ പലരും നാട്ടിലെ മഴ കണ്ടും കൊണ്ടും അവധി ആഘോഷിക്കുകയാണ്. എന്നാൽ, ഇവിടെ കനത്ത ചൂടിനിടെ അവധികളെ അറിവുപകരുന്ന ആഘോഷമാക്കി മാറ്റുന്ന ചിലരുണ്ട്. ആ കൊച്ചുകൂട്ടുകാരെയാണ് ഇനി പരിചയപ്പെടുത്തുന്നത്. 

വേനലവധിക്ക് വിവിധകാരണങ്ങളാൽ നാട്ടിൽ പോകാനാവാത്ത പ്രവാസികളായ വിദ്യാർഥികൾക്കായാണ് അബുദാബിയിൽ വേനൽ ക്യാപുകൾ ഒരുക്കിയിരിക്കുന്നത്. കടുത്തചൂടിനിടെ മലയാളനാടിന്റെ ഓർമകളുമായി ആടിത്തിമിർക്കുകയാണ് കുട്ടികൾ.

കുട്ടികളുടെ കലാ,സാഹിത്യ,ശാസ്ത്ര,കായിക,സാമൂഹിക അഭിരുചികൾ മെച്ചപ്പെടുത്തുന്നതിനു വേണ്ടി പ്രത്യേകം തയ്യാറാക്കിയ പരിപാടികളാണ് ക്യാംപിൽ സംഘടിപ്പിച്ചിരിക്കുന്നത്. കെ.ജി മുതൽ പത്താം തരം വരെയുള്ള ക്ളാസുകളിൽ പഠിക്കുന്ന വിദ്യാർഥികൾ ക്യാംപിലുണ്ട്.

പ്രായമനുസരിച്ച് മൂന്ന് ഗ്രൂപ്പുകളായി തിരിച്ചാണ് ക്യാംപ് സംഘടിപ്പിച്ചിരിക്കുന്നത്. കേരളത്തനിമയുള്ള പരിപാടികൾക്കൊപ്പം യു.എ.ഇ രാഷ്ട്രപിതാവിന്റെ സ്മരണയ്ക്കായുള്ള സായിദ് വർഷവുമായി ബന്ധപ്പെട്ട ക്വിസ് മത്സരങ്ങൾ, പുസ്തക നിർമാണം, ചിത്ര പ്രദർശനം തുടങ്ങിയവയും ക്യാംപിലുണ്ട്. വിവിധ മേഖലകളിൽ പ്രാവീണ്യമുള്ള അധ്യാപകരാണ് ക്ളാസുകൾ കൈകാര്യം ചെയ്യുന്നത്.

കുട്ടികളുടെ വൈവിധ്യമാർന്ന കലാപരിപാടികളും, പാചക മത്സരങ്ങളും കോർത്തിണക്കിയ ഇൻസൈറ്റ് 2018 എന്ന ക്യാമ്പും കുട്ടികൾക്ക് ആവേശമാകുകയാണ്. അബുദാബിയിലെ കേരളാ സോഷ്യൽ സെന്റർ, ഇന്ത്യൻ ഇസ്ലാമിക് സെന്റർ, മലയാളി സമാജം തുടങ്ങിയ സ്ഥലങ്ങളിലെല്ലാം ക്യാംപുകൾ നടക്കുന്നുണ്ട്.

MORE IN GULF THIS WEEK
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.