ഇമാറത്തിൻറെ കാഴ്ചകൾ

gw-mother-of-the-nation-t
SHARE

യുഎഇയുടെ സാംസ്കാരിക, പൈതൃക കാഴ്ചകളൊരുക്കി അബുദാബിയില്‍ മദർ ഓഫ് നേഷൻ ഫെസ്‌റ്റില്‍. രാഷ്ട്ര മാതാവ് ഷെയ്ഖാ ഫാത്തിമ ബിന്‍ത് മുബാറക്കിനോടുള്ള ആദരസൂചകമായാണ് ഉത്സവം. ഷെയ്ഖാ ഫാത്തിമയുടെ സാമൂഹിക സേവനങ്ങള്‍ ലോകത്തോട് പങ്കുവയ്ക്കുന്ന വിവിധ പരിപാടികളാണ് ഇതോടനുബന്ധിച്ച് അരങ്ങേറുന്നത്.

രാജ്യത്തിന്‍റെ സംസ്കാരവും പാരമ്പര്യവും വിളിച്ചറിയിക്കുന്ന പ്രദര്‍ശനവും കലാപരിപാടികളുമായിരുന്നു ഉത്സവത്തിന്‍റെ മുഖ്യ ആകര്‍ഷണം. കാടും മേടും കടലും മണൽക്കൂനകളുമെല്ലാം കോര്‍ണിഷില്‍ പുനരാവിഷ്കരിച്ചിരിക്കുന്നു. വ്യത്യസ ആവാസ വ്യവസ്ഥയും ജീവിത രീതിയുമെല്ലാം അതിജീവനത്തിന്‍റെ കഥയാണ് പങ്കുവയ്ക്കുന്നത്.

പരമ്പരാഗത ആഭരണങ്ങളും തുകൽ ഉല്‍പന്നങ്ങളും പ്രദര്‍ശിപ്പിച്ച സൂക്കുകളുമാണ് മറ്റൊരു ആകര്‍ഷണം. വിവിധ രാജ്യങ്ങളിൽനിന്നുള്ള വാദ്യ, നൃത്ത സംഘങ്ങളുടെ പരിപാടികൾ ഉത്സവ പ്രതീതി സമ്മാനിക്കുന്നു. മുതിര്‍ന്നവരെ പോലും വിസ്മയിപ്പിക്കുന്ന രീതിയിലാണ് കുട്ടികൾക്കുള്ള കളിക്കളം ഒരുക്കിയിരിക്കുന്നത്. കരയില്‍നിന്നും കടലിലേക്ക് നിര്‍മിച്ചിരിക്കുന്ന കൂറ്റന്‍ റോപ്പും തടിയില്‍ നിര്‍മിച്ച പൂന്തോട്ടവും സന്ദര്‍ശകരുടെ ഇഷ്ടതാവളമായി.

സാമൂഹിക ജീവകാരുണ്യരംഗങ്ങളില്‍ ഷെയ്ഖാ ഫാത്തിമയുടെ ഇടപെടലുകള്‍ നാടകങ്ങളായി അവതരിപ്പിക്കുന്നുണ്ട്. ബാലിക, വനിത, അമ്മ എന്നീ നിലകളിലുള്ള സംഭാവനകളും സ്വപ്‌നങ്ങളും നാടകങ്ങള്‍ക്ക് വിഷയമായി.

ഉത്സവത്തോടനുബന്ധിച്ച് 25 മീറ്റര്‍ വ്യാസമുള്ള കുട സജ്ജമാക്കി ലോക റെക്കോര്‍ഡും സ്ഥാപിച്ചു. ഈയിനത്തില്‍ ചൈനയുടെ റെക്കോര്‍ഡാണ് അബുദാബി മറികടന്നത്. ഫെസ്റ്റിവലിലെ ഫോട്ടോ കോര്‍ണര്‍ കൂടിയാണിത്. ഫെസ്റ്റിവല്‍ 31ന് സമാപിക്കും.

MORE IN GULF THIS WEEK
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.