ദുബായ് ഗ്ലോബൽ വില്ലേജിലെ രുചിക്കാഴ്ചകൾ

gw-street-food-t
SHARE

ലോകത്തിന്റെ എല്ലാ രുചിവട്ടങ്ങളും ഒരു സ്ഥലത്ത് കിട്ടിയാൽ എങ്ങനെയുണ്ടാകും. അത്തരമൊരു രുചിലോകമാണ് ദുബായ് ഗ്ലോബൽ വില്ലേജിൽ ഒരുക്കിയിരിക്കുന്നത്. ഭക്ഷണ പ്രേമികൾക്ക് ലോകത്തെ വൈവിധ്യമാർന്ന രുചികൾ ആസ്വദിക്കാനാകുന്ന ഒരിടം. 

രുചിയുടെ രാജവീഥിയാണിത്. ലോകത്തിൻറെ രുചിമേളങ്ങൾ ഈ പാതയുടെ ഇരുപുറവും നിങ്ങളെ കാത്തിരിക്കുന്നു. ഭക്ഷണ പ്രേമികളുടെ സ്വർഗം എന്നു വിളിക്കാം ഗ്ലോബൽ വില്ലേജിലെ ഈ ഫുഡ് സ്ട്രീറ്റിനെ. നാടൻ ചായ മുതൽ അർജൻറീനിയൻ വിഭവങ്ങൾ വരെ ഇവിടെ റെഡി.

സ്ട്രീറ്റ് ഫുഡ് എന്ന ആശയം ഏറ്റവും മനോഹരമായ രീതിയിൽ അനുഭവിക്കാനും ആസ്വദിക്കാനും ഇവിടെ കഴിയുന്നു. ടർക്കിഷ് ഐസ്ക്രീമിൻറെ രസവും രുചിയും ആസ്വദിച്ച് ഭക്ഷണ ഗ്രാമത്തിലൂടെയുള്ള യാത്ര തുടങ്ങാം. 

കേരളത്തിൻറെ ചുക്കു കാപ്പിയും അർജൻറീനിയൻ സാൻഡ് വിച്ചും ഈജിപ്ഷ്യൻ പേസ്ട്രിയുമെല്ലാം അടുത്തടുത്ത കടകളിൽ നിരന്നിരിക്കുന്നത് കാണുന്നതിൽ തന്നെ കൌതുകം. മലയാളികളെ പോലെ തന്നെ വിദേശികളും ചുക്കുകാപ്പിയുടെ ആരാധകരാണ്. ലൈവ് കുക്കിങ് ആണ് ഈ രുചിമേളയുടെ പ്രധാന ആകർഷണം. ഈജിപ്ഷ്യൻ പേസ്ട്രിയും ലബനീസ് ഫലാഫെലുമൊക്കെ പാകം ചെയ്യുന്നത് കണ്ടാൽ തന്നെ മനസ് നിറയും.

ലോകത്തിൻറെ നല്ല രുചികൾ ഒന്നിച്ചു ചേരുന്പോൾ ഭക്ഷണ പ്രേമികളെ ആകർഷിക്കാൻ വ്യത്യസ്തമായ രീതികളാണ് ഓരോ സ്റ്റാളുകളും സ്വീകരിക്കുന്നത്. 

ഇവിടുത്തെ വിഭവങ്ങളുടെ പേരിലും കാണാം ഒരു ഹൊറർ ടച്ച്. പക്ഷ രുചിയുടെ കാര്യത്തിൽ നൂറിൽ നൂറു മാർക്ക്. മലയാളികളുമുണ്ട് ഇത്തരം വേറിട്ട പരീക്ഷണങ്ങളുമായി ഈ രുചിവേദിയിൽ

തായ്്ലൻഡിൽ നിന്നുള്ള പലതരം പഴയങ്ങളും ഇറ്റലിയിലെ പലതരം പിസയും പാസ്തയുമൊക്കെ ആസ്വദിക്കാനും ഇവിടേക്കെത്തിയാൽ മതി. ഉത്തരേന്ത്യൻ ദക്ഷിണേന്ത്യൻ വിഭവങ്ങൾ ഒന്നിച്ച് വിളന്പുന്ന ചാട്ട് സ്റ്റാളും സന്ദർശകരെ ആകർഷിക്കുന്നു.

പല നാടുകളിലെ പല രുചികൾ, ഒരു നടത്തം കൊണ്ട് അനുഭവിച്ചറിയാം. എരിവും പുളിയും മധുരവും ഒക്കെ ചേർന്ന ആ രുചികളിലേക്കാണ് നിങ്ങളെ ഗ്ലോബൽ വില്ലേജ് ക്ഷണിക്കുന്നത്. 

MORE IN GULF THIS WEEK
SHOW MORE