ബലൂണ്‍ ആർട്ടിലെ മലയാളി വിജയം

gw-baloon-art-t
SHARE

ഒരു പ്രവാസി മലയാളിയുടെ ഊതി വീർപ്പിച്ച വിജയകഥയാണ് ഇനി. ഷൈനി ഉമ്മനെന്ന ദുബായ് മലയാളിയെ വേറിട്ടു നിർത്തുന്നത് ബലൂൺ ആർട്ടിലെ മികവാണ്. വിനോദം, വരുമാനമാർഗമായി വളർത്തിയെടുത്ത കഥയാണ് ഷൈനിയുടേത്.

ആശയങ്ങളും ഭാവനകളും കൊണ്ട് ഊതി വീർപ്പിച്ച ബലൂണുകൾ. പലരൂപത്തിൽ പല ഭാവത്തിൽ.... നമുക്കാർക്കും അത്രപരിചിതമല്ലാത്ത ബലൂൺ ആർട്ടിൽ വെന്നിക്കൊടി പാറിച്ചിരിക്കുകയാണ് ഈ പ്രവാസി വനിത. ഷൈനി ഉമ്മൻ.

ഒന്നര വർഷം മുന്പാണ് ഷൈനി ബലുണുകളിൽ തൻറെ കരവിരുത് പരീക്ഷിച്ച് തുടങ്ങുന്നത്. തുടക്കത്തിൽ ഒരു വിനോദമായിരുന്നു. പക്ഷേ പോകെ പോകെ ആ വിനോദം വളർന്ന് ഇന്നൊരു വരുമാന സ്രോതസിലേക്കെത്തിയിരിക്കുന്നു.

ബലുണുകളുപയോഗിച്ച് വ്യത്യസ്ത തരത്തിലുള്ള രൂപങ്ങളൊരുക്കുകയാണ് അടിസ്ഥാനപരമായി ബലൂൺ ആർട്ട്. പൂക്കളും, വിവിധ തരത്തിലുള്ള മൃഗങ്ങളുടെ രൂപങ്ങളും, വ്യത്യസ്തമായ ചിഹ്നങ്ങളുമെല്ലാം ഇങ്ങനെ സൃഷ്ടിക്കാം. മിക്കി മൌസും പുലി മുരുകനുമാണ് ഷൈനിയുടെ ബലൂൺ ആർട്ടുകളിലെ താരങ്ങൾ. 

യുഎഇയുടെ വിവിധ ഭാഗങ്ങളിൽ ജൻമദിനാഘോഷങ്ങൾക്കും മറ്റും ബലൂൺ സൃഷ്ടികൾ ഒരുക്കി കൊടുക്കാറുണ്ട്. ഇതിനായി ജംഗീൾ ഫിയസ്റ്റ എന്ന സ്ഥാപനവും ആരംഭിച്ചു. ബലൂൺ ആർട്ടിൽ ശിൽപശാലകളും മറ്റും ഷൈനി നടത്താറുണ്ട്. കുട്ടികളേക്കാൾ അമ്മമാരാണ് ഇന്ന് ഷൈനിയുടെ ആരാധകർ. ആരാണ് ഗുരുവെന്ന് ചോദിച്ചാൽ ഉത്തരം വളരെ ലളിതമാണ്. 

വെജിറ്റബിൾ കാർവിങ്ങിലും ഫ്രൂട്ട്സ് കാർവിങ്ങിലുമൊക്കെ മികവ് തെളിയിച്ചിട്ടുണ്ട് ഷൈനി ഉമ്മൻ. ഒപ്പം ഒരു മോട്ടിവേഷനൽ സ്പീക്കറുമാണ്. പക്ഷേ സംഗീതമായിരുന്നു ഷൈനിയുടെ ആദ്യഇഷ്ടം. പ്രശസ്ത ഗായകർക്കൊപ്പം യുഎഇയിലെ വിവിധ വേദികളിൽ പാടിയിട്ടുണ്ട് ഷൈനി.

ഷൈനി ബലൂൺ വീർപ്പിക്കുന്പോൾ മുഖം വീർപ്പിക്കാത്ത ഭർത്താവ് തരുൺ തന്നെയാണ് ഷൈനിയുടെ ഏറ്റവും വലിയ പ്രോൽസാഹനവും പിന്തുണയും. വേറിട്ട പാതകളിലൂടെ നടന്ന്, സ്വന്തം വഴി തെളിച്ചെടുത്ത ഒരു പ്രവാസി വനിതയുടെ വിജയകഥയാണ് ഷൈനിയുടേത്. 

MORE IN GULF THIS WEEK
SHOW MORE