വിജയത്തിന്റെയും നേട്ടത്തിന്റെയും സ്നേഹത്തിന്റെയും യുഎഇ മുദ്ര

three-finger-salute
SHARE

യുഎഇയുടെ പ്രൗഢമായ  ചിഹ്നങ്ങളിലൊന്നാണ് ഷെയ്ഖ് മുഹമ്മദ് അവതരിപ്പിച്ച ത്രീ ഫിംഗർ വിക്ടറി സല്യൂട്ട്. രാജ്യത്തിന്റെ പൈതൃകത്തെയും വികസന കാഴ്ചകളെയും നേതൃത്വത്തെയും വർണത്തിൽ ചാലിച്ച് ത്രീഫിംഗർ സല്യൂട്ട് ശിൽപങ്ങളിൽ അവതരിപ്പിക്കുകയാണ് ദുബായ് ഗ്ലോബൽ വില്ലേജ്. മൂന്നു വിരലുകൾ നിവർത്തി കൈ ആകാശത്തേക്ക് ഉയർത്തി എറിയുന്ന ത്രിഫിംഗർ സല്യൂട്ട് അഥവാ വിക്ടറി സല്യൂട്ട്. വിജയത്തിന്റെയും  നേട്ടത്തിന്റെയും സ്നേഹത്തിന്റെയും  യുഎഇ മുദ്ര. വ്യത്യസ്തമായ ഈ അഭിവാദനത്തിന്റെ വേറിട്ട കാഴ്ചയൊരുക്കുകയാണ് ദുബായ് ഗ്ലോബൽ വില്ലേജ്

മൂന്നു വിരലുകൾ നിവർത്തി കൈ ആകാശത്തേക്ക് ഉയർത്തിയെറിയുന്ന ത്രീ ഫിംഗർ സല്യൂട്ട്. വിജയത്തിൻറെയും നേട്ടത്തിൻറെയും സ്നേഹത്തിൻറെയും യുഎഈ മുദ്ര. വ്യത്യസ്തമായ ഈ അഭിവാദനത്തിൻറെ വേറിട്ട കാഴ്ചയൊരുക്കുകയാണ് ദുബായ് ഗ്ലോബൽ വില്ലേജ്.ദുബായിലെ സ്കൂൾ വിദ്യാർഥികൾ വർണം ചാലിച്ച മൂവായിരത്തോളം ത്രീ ഫിംഗർ സല്യൂട്ട് മാതൃകകളാണ് ഗ്ലോബൽ വില്ലേജിൽ സന്ദർശകരെ കാത്തിരിക്കുന്നത്. വിക്ടറി പവലിയിൻ എന്ന തുറന്ന പവലിയനിൽ ത്രീ ഫിംഗർ അഭിവാദനങ്ങളേറ്റ് നടന്നു നീങ്ങാം സന്ദർശകർക്ക്.

ദുബായ് മില്ലേനിയം സ്കൂളിൽ വിദ്യാർഥിയായ ഹയ എത്തിയത് താൻ ചായം ചാലിച്ച ത്രീഫിംഗർ ശിൽപം തേടിയാണ്. യുഎഇ ദേശീയതയുടെ ചിഹ്നങ്ങളും കാഴ്ചകളുമാണ് ഓരോ ശിൽപത്തിലും വരച്ചു ചേർത്തിരിക്കുന്നത്. ബുർജ് ഖലീഫയും ദേശീയ പതാകയും ഷെയ്ഖ് മുഹമ്മദുമെല്ലാം ഈ ശിൽപങ്ങളിലുണ്ട്.യുഎഇയുടെ 46ആം ദേശീയ ദിനത്തിൻറെ ഭാഗമായാണ് ദുബായ് ഗ്ലോബൽ വില്ലേജ് പ്രൊജക്ട് വിക്ടറി എന്ന പേരിൽ ഈ പവലിയൻ ഒരുക്കിയത്. പതിനൊന്നായിരത്തോളം വിദ്യാർഥികളാണ് ഇതിൽ പങ്കുചേർന്നത്.

വിദ്യാർഥികൾക്കിടയിൽ ദേശീയ ബോധം വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് വിക്ടറി പ്രൊജക്ട് നടപ്പാക്കിയത്. മികച്ച പ്രതികരണമാണ് ഇത്തവണ ത്രീ ഫിംഗർ പ്രോജക്ടിന് ലഭിച്ചതും.  2013ലാണ് യുഎഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ത്രീ ഫിംഗർ സല്യൂട്ട് രാജ്യത്തിന് സമർപ്പിച്ചത്. അന്നു മുതൽ യുഎഇയുടെ ദേശീയ ബിംബങ്ങളിലൊന്നാണ് ഈ വിജയചിഹ്നം. വിജയം, നേട്ടം, സ്നേഹം എന്നീ ആശയങ്ങളെയാണ് ത്രീഫിംഗർ സല്യൂട്ടീലെ ഓരോ വിരലുകളും പ്രതിനീധീകരിക്കുന്നത്. ഈ ആശയം ലോകത്തിന് സമർപ്പിക്കുന്നതായിരുന്നു ഗ്ലോബൽ വില്ലേജിലെ വിക്ടറി പവലിയൻ.

MORE IN GULF THIS WEEK
SHOW MORE