E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:15 AM IST

Facebook
Twitter
Google Plus
Youtube

ചിത്രകാരനാണ്, ബാർബറുമാണ്: അബുദാബിയിൽ താരമായി റഷീദലി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

അബുദാബിയിലെ വ്യത്യസ്തനായ ഒരു ബാര്‍ബറിനെ കുറിച്ചാണ് ഇനി. ചിത്രകാരനായ ബാര്‍ബര്‍ റഷീദലി. ജോലിക്കിടയിലെ ഒഴിവു സമയങ്ങളിലാണ് ഈ പ്രവാസി കലാകാരന്‍റെ ചിത്രരചന. 

അബുദാബിയിലെ ഹംദാന്‍ റോഡില്‍ സ്ഥിതി ചെയ്യുന്ന ജൗദ എന്ന ബാര്‍ബര്‍ ഷോപ്പിലെ കയറി ചെല്ലുന്നവര്‍ ആദ്യം ഒന്നു അമ്പരക്കും. പിന്നെ ഒന്ന് സംശയിക്കും. ഇത് ബാര്‍ബര്‍ ഷോപ്പ് ആണോ അതോ ആര്‍ട് ഗാലറിയോ എന്ന്. കാരണം പല തരത്തിലുള്ള ചിത്രങ്ങള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണ് ഈ ബാര്‍ബര്‍ ഷോപ്പ്. ഇവിടുത്തെ ബാര്‍ബറായ റഷീദലിയുടെ കരവിരുതാണ് ഈ ചിത്രങ്ങളെല്ലാം.

ഇരുപത് വര്‍ഷമായി അബുദാബിയില്‍ ജോലി ചെയ്യുന്ന റഷീദ് അലി നാലു വര്‍ഷം മുമ്പാണ് കത്രികയ്ക്കൊപ്പം പെയിന്‍റിങ് ബ്രഷും കയ്യിലെടുത്തത്. ജോലിയ്ക്കിടയിലെ ഒഴിവു സമയങ്ങള്‍ അങ്ങനെ കാന്‍വാസിനു മുന്നിലേക്ക് മാറി. പ്രവാസത്തിന്‍റെ സങ്കടങ്ങള്‍ മറക്കാനും ഈ പ്രവാസിക്ക് തുണ ചിത്രങ്ങള്‍ തന്നെ.

നൂറോളം ചിത്രങ്ങള്‍ നാലു വര്‍ഷം കൊൡണ്ട് റഷീദലി വരച്ചു കഴിഞ്ഞു. എണ്ണഛായം, ജലഛായം, ഫാബ്രിക് പെയിന്‍റിങ്, ഗ്ലാസ് പെയിന്‍റിങ് തുടങ്ങി എല്ലാം ഈ കലാകരന് വഴങ്ങുന്നു. പ്രകൃതി ദൃശ്യങ്ങളാണ് ഈ കാന്‍വാസില്‍ വിരിയുന്നതേറെയും.

യുഎഇയുടെ ഭരണകര്‍ത്താക്കളുടെയും ഷെയ്ഖ് സായിദ് മോസ്കിന്‍റെയും എല്ലാം ചിത്രങ്ങള്‍ ഇദ്ദേഹം വരച്ചിട്ടുണ്ട്. ഹംദാന്‍ സ്ട്രീറ്റില്‍ തന്‍റെ കടയ്ക്ക് സമീപമുള്ള പള്ളിയുടെ മാതൃകയും ഉണ്ടാക്കിയിട്ടുണ്ട്. പെയിന്‍റിങ്ങിനും ശില്‍പനിര്‍മാണത്തിനും പുറമേ മലയാളം, ഇംഗ്ലീഷ്, അറബിക് തുടങ്ങിയ ഭാഷകള്‍ തലതിരിച്ച് എഴുതുന്ന വിദ്യയും റഷീദലിക്ക് സ്വന്തം. 

മലയാളികള്‍ക്കിടയില്‍ മാത്രമല്ല, സ്വദേശികള്‍ക്കിടയിലും താരമാണ് ഇപ്പോള്‍ റഷീദലി. സ്വദേശികളും വിദേശികളുമടക്കം ചിത്രങ്ങള്‍ക്ക് ആവശ്യക്കാര്‍ ഏറെ. ചിലര്‍ റഷീദലിയെ കൊണ്ട് പറഞ്ഞ് ചിത്രം വരപ്പിക്കുകയും ചെയ്യുന്നു.

മുടി മുറിക്കുന്ന കത്രികയും, മനോഹരമായ ചിത്രങ്ങള്‍ വരയ്ക്കുന്ന ബ്രഷും ഒരേ അനായസതയോടെ കൈകാര്യം ചെയ്യുന്ന റഷീദലി നാട്ടിലും ഗള്‍ഫിലും ചിത്രപ്രദര്‍ശനങ്ങള്‍ സംഘടിപ്പിക്കാനുള്ള ഒരുക്കത്തിലാണ്.