E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 03:56 PM IST

Facebook
Twitter
Google Plus
Youtube

കൊല്ലത്തിന്‍റെ കഥയുമായി പ്രവാസി മലയാളി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഒരു നോവലിനെ കുറിച്ച് പറഞ്ഞു കൊണ്ട് തുടങ്ങാം നമുക്ക്. പേര് ഷാഡോസ് ലൈ. നോവല്‍ ഇംഗ്ലീഷിലാണ്. പക്ഷേ കഥ നമ്മുടെ സ്വന്തം കൊല്ലത്തിന്‍റേതാണ്. കഥാപാത്രങ്ങളെല്ലാം മലയാളികളും. കൊല്ലം സ്വദേശിയായ പ്രവാസി മലയാളി ബിജു ആന്‍റണിയാണ് ഷാഡോസ് ലൈ എഴുതിയിരിക്കുന്നത്.

കൊല്ലത്തിന്‍റെ കഥയാണിത്. ഒപ്പം ദുരൂഹതയുടെ നിഴലുകള്‍ മൂടിയ ഒരു രാത്രിയുടെ കഥ. മൂന്നു സംഭവങ്ങളാണ് ആ രാത്രിയില്‍ ഉണ്ടായത്. രണ്ട് കൊലപാതകങ്ങളും, ഒരു തിരോധാനവും. ഈ ദുരൂഹതകളും അവയ്ക്കുള്ള ഉത്തരവുമാണ് ബിജു ആന്‍റണിയുടെ ആദ്യനോവല്‍.. ഷാഡോസ് ലൈ.

കൊല്ലവും കാവനാടും നീണ്ടകരയും ശക്തികുളങ്ങരയുമെല്ലാം ഈ നോവലിലുണ്ട്. 1958ലെ ഒരു രാത്രിയില്‍ കൊല്ലത്തെ ഒരു ക്രിസ്ത്യന്‍ പ്രമാണിയുടെ വീട്ടിലുണ്ടായ ദുരന്തങ്ങളും അതിന്‍റെ അന്വേഷണവും കണ്ടെത്തലുകളുമാണ് നോവലിനെ മുന്നോട്ട് നയിക്കുന്നത്.

കേരളപ്പിറവിയ്ക്ക് തൊട്ടു പിന്നാലെ കൊല്ലത്തുണ്ടായ സാമൂഹ്യ രാഷ്ട്രീയ മാറ്റങ്ങളെല്ലാം ഷാഡോസ് ലൈ അടയാളപ്പെടുത്തുന്നു. ഇടതു വിപ്ലവ പ്രസ്ഥാനങ്ങളുടെ വളര്‍ച്ചയും, സാമൂഹ്യജീവിത രീതികളിലുണ്ടായ മാറ്റങ്ങളുമെല്ലാം നോവലില്‍ തെളിഞ്ഞു കാണാം. നീണ്ടകരയുടെ തലവര മാറ്റിയെഴുതിയ ഇന്‍ഡോ നോര്‍വീജിയന്‍ പദ്ധതിക്കും ഈ നോവലില്‍ വലിയ ഇടമുണ്ട്.

അന്പതുകളിലെ കേരള ഗ്രാമീണ ജീവിതത്തിന്‍റെ നേര്‍ക്കാഴ്ചകളുണ്ട് ഈ നോവലില്‍.. മന്ത്രവാദവും ആഭിചാരങ്ങളുമെല്ലാം ഷാഡോസ് ലൈസില്‍ കടന്നു വരുന്നു.

നിഗൂഡതയാണ് ഈ നോവലിന്‍റെ അടിസ്ഥാന സ്വഭാവം. നുണകളുടെ ലോകം തീര്‍ക്കുന്ന ഒരു നിഗൂഡത. ഈ നുണകളുടെ വാസ്തവം തെളിയുന്പോള്‍ നിഗൂഡതയുടെ ചുരുളഴിയുന്നു. കഥാസാരത്തോട് ഏറെ ചേര്‍ന്നു നില്‍ക്കുന്നതാണ് നോവലിന്‍റെ പേരും.

പിതാവ് പറഞ്ഞു കൊടുത്ത പഴയ കഥകളും സ്വന്തം അന്വേഷണങ്ങളുമൊക്കെയാണ് ഈ നോവലിലേക്ക് നയിച്ചത്. കൊല്ലത്തിന്‍റെ പഴയ ഗ്രാമീണ കാഴ്ചകളെല്ലാം നോവലില്‍ അതി മനോഹരമായി വിവരിച്ചിരിക്കുന്നു. കഥ നടക്കുന്ന തുരുത്തും, അവിടുത്തെ കാഴ്ചകളുടെ വിവരണങ്ങളുമൊക്കെ ഒരു ഉദാഹരണം മാത്രം. നോവലിന് എല്ലാ കോണുകളില്‍ നിന്നും മികച്ച പ്രതികരണമാണ് ബിജുവിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. 

കൊല്ലം സ്വദേശിയായ ബിജു ആന്‍റണിയുടെ ആദ്യ നോവലാണിത്. പ്രവാസ ജീവിതത്തിന്‍റെ തിരക്കുകള്‍ക്കിടയില്‍ ഇപ്പോള്‍ രണ്ടാമത്തെ നോവലിന്‍റെ പണിപ്പുരയിലാണ് ബിജു. ഷാഡോസ് ലൈ കൊല്ലത്തിന്‍റെ കഥയാണെങ്കില്‍ പുതിയ  നോവല്‍ പുരാണത്തില്‍ നിന്നാണ്.