E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:15 AM IST

Facebook
Twitter
Google Plus
Youtube

More in Gulf This week

കൊടും ചൂടില്‍ തൊഴിലാളികള്‍ക്ക് കൈത്താങ്ങായി റേഡിയ മാംഗോ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കൊടും ചൂടില്‍ തുറസായ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്ന പാവപ്പെട്ട തൊഴിലാളികള്‍ക്ക് കൈത്താങ്ങായി റേഡിയ മാംഗോ യുഎഇ. തുറസായ തൊഴിലിടങ്ങളില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് കുടിവെള്ളം എത്തിച്ചു നല്‍കുകയാണ് റേഡിയോ മാംഗോ. ഷാര്‍ജയിലെ അലീം ഫൗണ്ടേഷനുമായി സഹകരിച്ചാണ് മൈനസ് വണ്‍ ഡിഗ്രി എന്നു പേരിട്ടിരിക്കുന്ന കാംപെയിന്‍ സംഘടിപ്പിക്കുന്നത്. 

കൊടും ചൂടില്‍ വെന്തുരുകുകയാണ് ഗള്‍ഫ് രാജ്യങ്ങള്‍. 45 ഡിഗ്രിക്ക് മുകളിലാണ് ഭൂരിഭാഗം രാജ്യങ്ങളിലെയും ഇപ്പോഴത്തെ ശരാശരി താപനില. അപൂര്‍വം ചില സമയങ്ങളില്‍ ചൂട് 50നും മുകളില്‍ കടന്നതായി റിപ്പോര്‍ട്ടുണ്ട്. ഇങ്ങനെ കടുത്ത ചൂടില്‍ ജോലി ചെയ്യുന്ന തൊഴിലാളികളുടെ മനസും ശരീരവും അല്‍പമെങ്കിലും തണുപ്പിക്കുകയാണ് മൈനസ് വണ്‍ ഡിഗ്രി ക്യാംപെയിനിലൂടെ ലക്ഷ്യമിടുന്നത്.

സുലാല്‍ വാട്ടര്‍ കമ്പനിയുമായി സഹകരിച്ച് അല്‍ലീം റിസര്‍ച്ച് ആന്‍ഡ് ഡവലപ്മെന്‍റ് സെന്‍ററാണ് പദ്ധതിക്കാവശ്യമായ ശുദ്ധജലം നല്‍കുന്നത്. റേഡിയോ മാംഗൊ പ്രവര്‍ത്തകര്‍ വിവിധ നിര്‍മാണ കേന്ദ്രത്തിലെത്തി തൊഴിലാളികള്‍ക്ക് കുടിവെള്ളം വിതരണം ചെയ്യുന്നു. 

വരിവരിയായി എത്തി ദാഹ ജലം ഏറ്റുവാങ്ങുമ്പോള്‍ മനസ് നിറഞ്ഞ പ്രതീതിയാണ് ഓരോ തൊഴിലാളിക്കും. വര്‍ഷങ്ങളായി ഇവിടെ ജോലി ചെയ്യുന്ന പലര്‍ക്കും ഇത് ആദ്യാനുഭവം കൂടിയായി. 

കടുത്ത ചൂടില്‍നിന്ന് രക്ഷനേടാന്‍ യുഎഇ അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ തൊഴിലാളികള്‍ക്ക് ഉച്ചവിശ്രമം നല്‍കുന്നുണ്ട്. ഉച്ചയ്ക്ക് 12.30 മുതല്‍ മൂന്നു വരെയാണ് ഇടവേള നല്‍കുന്നത്. ഇതിനിടെ നിര്‍മാണ പ്രവര്‍ത്തനങ്ങളെ ബാധിക്കാത്തവിധമാണ് കുടിവെള്ള വിതരണം. 

നൂറുകണക്കിന് തൊഴിലാളികള്‍ക്ക് ആശ്വാസം എത്തിക്കുന്ന കാരുണ്യ പദ്ധതിയില്‍ റേഡിയോ മാംഗോ പങ്കാളിയാകുന്നത് ഇത് രണ്ടാം തവണയാണ്.  കഴിഞ്ഞ വര്‍ഷം ആരംഭിച്ച പദ്ധതിയുടെ പ്രതികരണത്തെ തുടര്‍ന്നാണ് ഇത്തവണ ഒരു മാസം നീളുന്ന ക്യാംപെയിന്‍ തുടക്കമിട്ടത്. ശ്രോതാക്കളും പദ്ധതിയുമായി സഹകരിച്ച് നിര്‍മാണ കേന്ദ്രത്തിലെത്തി കുടിവെള്ളം വിതരണം ചെയ്യുന്നുണ്ട്. അതുകൊണ്ടുതന്നെ ഓഗസ്റ്റ് 27 വരെ തുടരുന്ന ക്യാംപെയിനിലൂടെ പ്രതീക്ഷിച്ചതിനെക്കാള്‍ ഇരട്ടി ആളുകള്‍ക്ക് ആശ്വാസം എത്തിക്കാനാവും എന്ന സന്തോഷത്തിലാണ് റേഡിയോ മാംഗൊയും അല്‍റീം റിസര്‍ച്ച് ആന്‍ഡ് ഡവലപ്മെന്‍റ് സെന്‍ററും. കുടിവെള്ളം എത്തിക്കേണ്ട സൈറ്റുകളെക്കുറിച്ച് 050 6358844 എന്ന ഹോട്ട് ലൈനും ഏര്‍പ്പെടുത്തിയിട്ടുണ്ട്.