E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:15 AM IST

Facebook
Twitter
Google Plus
Youtube

More in Gulf This week

ഈന്തപ്പഴ മധുരം പകർന്ന് ലിവ ഡേറ്റ് ഫെസ്റ്റിവല്‍

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഈന്തപ്പഴ മധുരത്തിന്‍റെ ഉല്‍സവകാലമായിരുന്നു അബുദാബിയിലെ ലിവയില്‍ കഴിഞ്ഞ ദിവസം സമാപിച്ച ലിവ ഡേറ്റ് ഫെസ്റ്റിവല്‍. യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ മുന്തിയ ഇനം ഈന്തപ്പഴങ്ങളായിരുന്നു ഫെസ്റ്റിവലിലെ മുഖ്യ ആകര്‍ഷണം. ഈന്തപ്പഴ കര്‍ഷകര്‍ക്കായി വിവിധ മല്‍സരങ്ങളും ഇവിടെ ഒരുക്കിയിരുന്നു.

ഗള്‍ഫ് മേഖലയിലെ ഏറ്റവും വലിയ ഈന്തപ്പഴ പ്രദര്‍ശനങ്ങളിലൊന്നാണ് അൽ ദഫ്‌റയിലെ ലിവ ഈന്തപ്പഴോത്സവം. സ്വദേശി കര്‍ഷകരെയും കൃഷിയെയും പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായി നടക്കുന്ന വാര്‍ഷിക വിളവെടുപ്പ് ഉല്‍സവം കര്‍ഷകരുടെ മികവ് പ്രകടിപ്പിക്കാനുള്ള വേദി കൂടിയാണ്. അതുകൊണ്ടുതന്നെ ഈന്തപ്പഴത്തിന്‍റെ വലിപ്പം, നിറം, രുചി, ജനുസ്സ് എന്നിവയുടെ അടിസ്ഥാനമാക്കി മികച്ച കുലകളും തൈകളും അനുബന്ധ ഉല്‍പന്നങ്ങളുമാണ് പ്രദര്‍ശിപ്പിച്ചിരിക്കുന്നത്.

മുന്തിയ ഇനം മുതൽ സാധാരണമായ ഈന്തപ്പഴം വരെ പ്രദർശനത്തിന്‍റെ ഭാഗമായി. ഖലാസ്, ബൂമാൻ, ഖനേസി, ദബ്ബാസ്, ഷിഷി എന്നീ ഈന്തപ്പഴങ്ങൾക്ക് പുറമെ റുതബ്​ എന്നു വിളിക്കുന്ന പാതി പഴുത്ത ഈന്തപ്പഴങ്ങൾക്കും ആവശ്യക്കാർ ഏറെ.

ഈന്തപ്പനയോലകൊണ്ടുണ്ടാക്കിയ പായ, വിശറി, പാത്രങ്ങൾ, ഈന്തപ്പനയുടെ തണ്ടുകൊണ്ടുണ്ടാക്കിയ ഇരിപ്പിടങ്ങൾ, വിളക്ക് കാലുകൾ, മേശകൾ, പണപ്പെട്ടികൾ, കരകൗശല വസ്തുക്കൾ എന്നിവയും സന്ദര്‍ശകരെ ആകര്‍ഷിച്ചു. ഈന്തപ്പഴ അച്ചാർ, ഈന്തപ്പഴം ഉപ്പിലിട്ടത്​, ഈന്തപ്പഴംകൊണ്ടുള്ള ജ്യൂസ്​, വിനാഗിരി, ഹൽവ, ജാം തുടങ്ങി നിരവധി ഉല്‍പന്നങ്ങളും പ്രദര്‍ശിപ്പിച്ചിരുന്നു. 

പത്തു ദിവസം നീണ്ടുനിന്ന ഉല്‍സവത്തോടനുബന്ധിച്ച് നടന്ന മല്‍സരങ്ങളിലെ വിജയികള്‍ക്ക് മൊത്തം 52 ലക്ഷം ദിര്‍ഹമിന്‍റെ സമ്മാനങ്ങള്‍ വിതരണം ചെയ്തു. ഏറ്റവും വലിയ ഈന്തപ്പഴ കുല വിളയിച്ച കര്‍ഷകനെ ആദരിച്ചു. മാതൃകാ ഫാമായി തിരഞ്ഞെടുത്ത മികച്ച ഫാമുടമയ്ക്ക് മുന്നു ലക്ഷം ദിർഹം സമ്മാനിച്ചു.