E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:15 AM IST

Facebook
Twitter
Google Plus
Youtube

More in Gulf This week

കടലോളം ഓര്‍മകള്‍ സമ്മാനിച്ച് ബന്ദര്‍ അല്‍ ഖൈറാന്‍

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

പ്രകൃതി സമ്മാനിക്കുന്ന മനോഹര കാഴ്ചകളുടെ പറുദീസ തന്നെയാണ് ഒമാന്‍. റുവിയ്ക്ക് സമീപമുള്ള ബന്ദര്‍ അല്‍ ഖൈറാനും അവിടേക്കുള്ള യാത്രയും മനസില്‍ നിന്ന് മായ്ക്കാനാകാത്ത ഒരു പിടി ഓര്‍മകളാണ് സഞ്ചാരികള്‍ക്ക് സമ്മാനിക്കുന്നത്. നമുക്കും പോകാം ബന്ദര്‍ അല്‍ ഖൈറാനിലേക്ക് ഒരു യാത്ര

കടലിനെ അറിഞ്ഞും ആസ്വദിച്ചുമുള്ള യാത്രയാണ് ബന്ദര്‍ അല്‍ ഖൈറാനിലേക്ക്. കടലിനോട് ചേര്‍ന്നുള്ള മലനിരകളുടെ സൗന്ദര്യം ആസ്വദിച്ച്, കടല്‍തിരകളുടെ രൗദ്രത അനുഭവിച്ചുകൊണ്ട് തീരത്തോട് ചേര്‍ന്നൊരു കടല്‍ യാത്ര. ഒരു കടലോളം ഓര്‍മകള്‍ സമ്മാനിക്കുന്നതാണ് ഈ യാത്ര. 

ഒമാന്‍റെ ഹൃദയമായ റുവിയില്‍ നിന്ന് 25 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ സിദ്ദാബിലെത്താം. ഇവിടെ നിന്നാണ് ബന്ദര്‍ അല്‍ ഖൈറാനിലേക്ക് യാത്ര തുടങ്ങേണ്ടത്. സഞ്ചാരികള്‍ക്ക് അവരുടെ എണ്ണത്തിനും ബജറ്റിനും അനുസരിച്ച് ഇഷ്ടമുള്ള ബോട്ടുകള്‍ തിരഞ്ഞെടുക്കാം. അന്പത് പേര്‍ക്ക് സഞ്ചാരിക്കാവുന്ന ഉരുവില്‍ നാലു മണിക്കൂര്‍ യാത്ര ചെയ്യാന്‍ 250 ഒമാനി റിയാലാണ് നിരക്ക്. ഏറ്റവും മികച്ച സൗകര്യങ്ങളുള്ള ബോട്ടുകളാണ് ഇവിടെ സഞ്ചാരികള്‍ക്കായി ഒരുക്കിയിരിക്കുന്നത്. സുരക്ഷാക്രമീകരണങ്ങളുടെ കാര്യത്തിലും വിട്ടുവീഴ്ചയില്ല.

പച്ച നിറമുള്ള ഈ ജലാശയത്തില്‍ ഒരു പക്ഷേ നിങ്ങളെ കാത്തിരിക്കുന്നത് ജീവിതത്തില്‍ അധികം അനുഭവിക്കാന്‍ സാധിക്കാത്ത കാഴ്ചകളാണ്. സഞ്ചാരികള്‍ക്ക് കാഴ്ചയുടെ വിരുന്നൊരുക്കി പലപ്പോഴും ഡോള്‍ഫിനുകള്‍ ബോട്ടുകള്‍ക്ക് അരികിലേക്കെത്തും. കുതിച്ചു ചാടിയും നീന്തിതുടിച്ചുമെല്ലാം ഈ ഡോള്‍ഫിനുകള്‍ സഞ്ചാരികളുടെ മനം കവരും.

മുക്കാല്‍‌ മണിക്കൂറോളം നീളുന്ന കടല്‍ യാത്രയ്ക്ക് ഒടുവില്‍ നമ്മള്‍ ബന്ദര്‍ അല്‍ ഖൈറാനില്‍ എത്തിച്ചേരും. മൂന്നു വശങ്ങളും മലനിരകളാല്‍ ചുറ്റപ്പെട്ട കടലില്‍ ഒരു കൊച്ച് ദ്വീപ്. അതാണ് ബന്ദര്‍ അല്‍ ഖൈറാന്‍. 

ഒമാന്‍ വിനോദസഞ്ചാര മന്ത്രാലയം സംരക്ഷിത മേഖലയായി പ്രഖ്യാപിച്ചിരിക്കുന്ന ഇടമാണ് ബന്ദര്‍ അല്‍ ഖൈറാന്‍. ഒമാനിലെ ഏറ്റവും വലിയ കണ്ടല്‍ കാടുകളില്‍ ഒന്ന് സ്ഥിതി ചെയ്യുന്നത് ഇവിടെയാണ്. തീരദേശത്തെ സംരക്ഷിച്ച് പാരിസ്ഥിതിക സന്തുലനം നിലനിര്‍ത്തുകയാണ് ഈ കണ്ടല്‍ കാടുകള്‍.

ബന്ദര്‍ അല്‍ ഖൈറാനില്‍ സഞ്ചാരികള്‍ക്ക് വിശ്രമത്തിനും വിനോദത്തിനും ഒട്ടേറെ മാര്‍ഗങ്ങളുണ്ട്. കടല്‍ത്തിരകളില്‍ ആടിക്കളിച്ച് ബോട്ടുകളില്‍ വിശ്രിക്കേണ്ടവര്‍ക്ക് അതിനവസരം ഉണ്ട്. തീരത്തോട് ചേര്‍ന്നൊരുക്കിയിരിക്കുന്ന ചെറിയ കുടിലുകളില്‍ യാത്രക്കാര്‍ക്ക് സമയം ചെലവിടാം. കടല്‍ക്കരയില്‍ കളിച്ചും മീന്‍പിടിച്ചും, ബാര്‍ബെക്യൂ തയാറാക്കിയുമെല്ലാം ഒഴിവു ദിനം മനോഹരമാക്കാം.

ഇരുപതിലധികം ഡൈവിങ് പോയിന്‍റുകളുള്ള ബന്ദര്‍ അല്‍ ഖൈറാനില്‍ കടലിന്‍റെ അടത്തിട്ടിലെ കാഴ്ചകള്‍ കാണാനെത്തുന്ന സാഹസിക വിനോദസഞ്ചാരികളും ഒട്ടേറെയാണ്. അതിമനോഹരമായ പവിഴപ്പുറ്റുകളും, വ്യത്യസ്ത ഇനം കടല്‍ ജീവികളെയും നമുക്ക് തൊട്ടരികെ കണ്ട് വിസ്മയിക്കാം.

ബന്ദര്‍ അല്‍ ഖൈറാനിലെ സൂര്യാസ്തമയം വാക്കുകള്‍ക്ക് അതീതമാണ്. അസ്തമയ സൂര്യന്‍ ചുവപ്പിച്ചെടുക്കുന്ന കടലില്‍ നമ്മള്‍ മടക്കയാത്ര തുടങ്ങുകയായി. ഒരുപിടി നല്ല ഓര്‍മകളും മനസിലൊതുക്കി. വീണ്ടും വരുമെന്ന് ഉറപ്പിച്ച് പറഞ്ഞുകൊണ്ട്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :