E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:52 AM IST

Facebook
Twitter
Google Plus
Youtube

More in Gulf This week

പഞ്ചഗുസ്തിയില്‍ വെന്നിക്കൊടി പാറിച്ച് മലയാളി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

റാസല്‍ ഖൈമയില്‍ നടന്ന രാജ്യാന്തര പഞ്ചഗുസ്തി മല്‍സരത്തില്‍ വെന്നിക്കൊടി പാറിച്ച ഒരു മലയാളി കരുത്തിനെ കുറിച്ചാണ് ഇന്നാദ്യം. എറണാകുളം ഇടപ്പള്ളി സ്വദേശി രാഹുല്‍‍ പണിക്കര്‍‌. പഞ്ചഗുസ്തിയില്‍ ആറു തവണ ദേശീയ ചാംപ്യനായ താരമാണ് രാഹുല്‍ പണിക്കര്‍. ആത്മസമര്‍പ്പണവും സാങ്കേതിക തികവുമാണ് രാഹുലിന്‍റെ വിജയരഹസ്യം. 

കൈക്കരുത്ത് കൊണ്ട് ആരെയും തോല്‍പിക്കും രാഹുല്‍. എതിരാളി എത്ര വന്പനായാലും ശരി. റാസല്‍ ഖൈമയില്‍ നടന്ന ഈ പോരാട്ടം രാഹുലിന്‍റെ കൈക്കരുത്തിന്‍റെ തെളിവാണ്. കൈക്കരുത്ത് മാത്രമല്ല, തന്ത്രങ്ങളുടെ കൂടി മല്‍സരവേദിയാണിത്. ഒരു പിടിത്തത്തില്‍ എതിരാളിയുടെ കരുത്ത് മാത്രമല്ല, ദൗര്‍ബല്യവും അളക്കണം. എന്നാലേ വിജയം ഒപ്പം നില്‍ക്കൂ. ദൗര്‍ബല്യമറിഞ്ഞ തന്ത്രമൊരുക്കി നിമിഷാര്‍ധത്തില്‍ എതിരാളിയെ വീഴ്ത്തണം.

കഴിഞ്ഞ ആറു വര്‍ഷമായി 65..70 കിലോ വിഭാഗം പഞ്ചഗുസ്തിയില്‍ ദേശീയ ചാംപ്യനാണ് ഇടപ്പള്ളിക്കാരന്‍ രാഹുല്‍ പണിക്കര്‍. ഇപ്പോള്‍ കേരളത്തിന്‍റെ നായകനും. ജോലിയുടെ ഭാഗമായി ദുബായിലെത്തിയ രാഹുല്‍ റാസല്‍ ഖൈമയില്‍ നടന്ന രാജ്യാന്തര പഞ്ചഗുസ്തി മല്‍സരത്തിലും ഒരു കൈ നോക്കി. അതും എണ്‍പതു കിലോ വിഭാഗത്തില്‍. പക്ഷേ ഗള്‍ഫിലെ കരുത്തന്‍മാരെല്ലാം ഈ മലയാളിക്കരുത്തിനു മുന്നില്‍ മുട്ടുമടക്കി. 

ദുബായിലെ പഞ്ചഗുസ്തി പ്രേമികളായ മലയാളികളുടെ കൂട്ടായ്മ ടോട്ടല്‍ ഫിറ്റ്നസിന്‍റെ പേരിലായിരുന്നു റാസല്‍ ഖൈമയില്‍ രാഹുല്‍ മല്‍സരിച്ചത്. രാഹുലിന്‍റെ സുഹൃത്തുക്കളും അതേസമയം തന്നെ റെസ്ലിങ് ടേബിളിലെ എതിരാളികളുമാണ് ഈ കൂട്ടായ്മിലുള്ള മിക്കവരും.

സ്കൂള്‍ കാലം മുതല്‍ കൃത്യമായി ജിമ്മില്‍ പോയിരുന്ന രാഹുല്‍ പഞ്ചഗുസ്തിയാണ് തന്‍റെ കരുത്തെന്ന് തിരിച്ചറിയുന്നത് കോളജ് പഠനകാലത്താണ്. . പവര്‍ലിഫ്റ്റിങ് ദേശീയ ചാംപ്യനായിരുന്ന പി.പി.പണിക്കരുടെ മകന് കരുത്തിന്‍റെ മല്‍സരവേദിയിലേക്ക് വരാതിരിക്കാന്‍ കഴിയുമായിരുന്നില്ല. ആഴ്ചയില്‍ രണ്ടു ദിവസമാണ് പഞ്ചഗുസ്തിയില്‍ പരിശീലനം. മുന്‍ ദേശീയചാംപ്യനായ സജീഷിന്‍റെ കീഴില്‍. മറ്റു ദിവസങ്ങളില്‍ ചിട്ടയായ വ്യായാമം. 

പരീശീലനത്തിന്‍റെ ഇടവേളകളില്‍ യുവതലമുറയ്ക്ക് ഫിറ്റ്നസിന്‍റെ പാഠങ്ങളും പറഞ്ഞു കൊടുക്കുന്നു രാഹുല്‍. അമിത വ്യായമവും, ശരിയായ രീതിയില്‍ അല്ലാത്ത പരിശീലനവും ആരോഗ്യത്തിന് ദോഷകരമാണെന്ന് പുതുതലമുറയെ ഓര്‍മിപ്പിക്കുന്നു രാഹുല്‍. 2009ലാണ് ആദ്യമായി ദേശീയ ചാംപ്യന്‍ഷിപ്പില്‍ മല്‍സരിക്കുന്നത്. അക്കുറി രണ്ടാം സ്ഥാനം. പക്ഷേ പിന്നീടൊരിക്കലും പഞ്ചഗുസ്തിയുടെ മല്‍സരവേദികളില്‍ രണ്ടാമനായിട്ടില്ല രാഹുല്‍ പണിക്കര്‍. ലോകചാംപ്യന്‍ഷിപ്പില്‍ മല്‍സരിക്കാന്‍ അവസരം ലഭിച്ചെങ്കിലും പരുക്ക് വില്ലനായി. 

ഒച്ചയും ബഹളവും ഒന്നുമില്ലാതെ, തീര്‍ത്തും ശാന്തമായി എതിരാളിയെ വീഴ്ത്തുന്നതാണ് രാഹുല്‍ സ്റ്റൈല്‍. എതിരാളികളുടെ ദൗര്‍ബല്യം അറിഞ്ഞ് ആക്രമിക്കുന്ന സാങ്കേതിക തികവാണ് രാഹുലിന്‍റെ കരുത്തെന്ന് ഈ രംഗത്തെ പ്രമുഖര്‍ പറയുന്നു.

ഇനിയും ഒരുപാട് നേട്ടങ്ങള്‍ക്കുള്ള കരുത്തുണ്ട് ഈ കൈകള്‍ക്ക്. രാഹുലിന്‍റെ ഓരോ നേട്ടവും അഭിമാനമാണ് ഓരോ മലയാളിക്കും. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :