E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:15 AM IST

Facebook
Twitter
Google Plus
Youtube

More in Gulf This week

മാപ്പിളകലകളുടെ പെരുനാള്‍ കാഴ്ചകള്‍

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

വട്ടപ്പാട്ട്, ദഫ്മുട്ട്, കോല്‍ക്കളി... മലയാളികള്‍ക്ക് പ്രിയപ്പെട്ട മാപ്പിളകലകളുടെ പെരുനാള്‍ കാഴ്ചയാണ് ഇനി. പത്തു വര്‍ഷത്തിലധികമായി പ്രവാസലോകത്ത് മാപ്പിളകലാരൂപങ്ങളുടെ പ്രചാരണത്തിനായി സജീവമായി രംഗത്തിറങ്ങിയിരിക്കുകയാണ് എടരിക്കോടുകാരായ ഒരു സംഘം പ്രവാസികള്‍. 

വട്ടപ്പാട്ടില്ലാത്ത കല്യാണപ്പുരകള്‍ ചിന്തിക്കാന്‍ പറ്റാത്ത ഒരു കാലമുണ്ടായിരുന്നു മലബാറിന്. മണവാട്ടിക്ക് ഒപ്പനയെന്താണോ അതാണ് പുയ്യാപ്ലയ്ക്ക് വട്ടപ്പാട്ട്. ഒരു കാലത്ത് മലയാളിയുടെ മനസ് നിറഞ്ഞു നിന്നിരുന്ന മാപ്പിള കലാരൂപങ്ങളായിരുന്നു വട്ടപ്പാട്ടും കോല്‍ക്കളിയും ദഫ്മുട്ടുമെല്ലാം. പക്ഷേ ഇന്ന്  കലോല്‍സവ വേദിയിലെ മല്‍സര ഇനമായി ഈ കലാരൂപങ്ങള്‍ ചുരുങ്ങിപ്പോയിരിക്കുന്നു. 

മലയാളിയ്ക്ക് സ്വന്തമായ ഈ മാപ്പിള കലാരൂപങ്ങളുടെ വീണ്ടെടുപ്പ് സ്വപ്നം കാണുകയാണ് എടരിക്കോട് നിന്നുള്ള ഒരു സംഘം പ്രവാസികള്‍. വാരാന്ത്യങ്ങളിലും അവധി ദിനങ്ങളിലും ഒത്തു ചേര്‍ന്ന് ഇവര്‍ ഈ കലരൂപങ്ങളുടെ വീണ്ടെടുപ്പിനായി ചുവട് വയ്ക്കുന്നു.

പ്രവാചക കാലം മുതല്‍ നിലനിന്നിരുന്ന ദഫ് മുട്ടിനെ കേരള അറബിക് ശൈലികളുമായി സംയോജിപ്പിച്ചാണ് ഇവര്‍ അവതരിപ്പിക്കുന്നത്. സാമി യൂസഫിന്‍റെ ഈരടികള്‍ക്കൊത്ത് ദഫിന്‍റെ താളത്തില്‍ ഇവര്‍ ചുവട് വയ്ക്കുന്നു. ഇന്ന് അറബിക്കല്യാണ വീടുകളില്‍ പോലും ഈ മാപ്പിളകലയുടെ പെരുമ ഇവരെത്തിക്കുന്നു.

വട്ടപ്പാട്ടിലും ദഫ് മുട്ടിലും മാത്രമല്ല, കോല്‍ക്കളിയിലും ഇവരുണ്ട്. വടക്കന്‍ കോല്‍ക്കളിയിലെ വൈരക്കുത്ത് ശൈലിയിലാണ് ഈ സംഘം കൊട്ടിക്കയറുക. പത്തൊന്പതാം നൂറ്റാണ്ടിന്‍റെ രണ്ടാം പകുതിയില്‍ കണ്ണൂരിലെ അറയ്ക്കല്‍ ആലി രാജാവിന്‍റെ സ്ഥാനാരോഹണത്തിന് വേണ്ടി പൈതല്‍ മരയ്ക്കാരെന്ന മുക്കുവന്‍ ചിട്ടപ്പെടുത്തിയതാണ് ഈ ശൈലി. കളരിയിലെ കോല്‍ത്താരിയുമായി ചേര്‍ന്നു നില്‍ക്കും വൈരക്കുത്ത് ശൈലി.

കോലും താളവും പാട്ടും വഴക്കവും എല്ലാം ഒന്നു ചേര്‍ന്നാല്‍ മാത്രമേ കോല്‍ക്കളിക്ക് പൂര്‍ണത വരൂ. തോല്‍ക്കാന്‍ മനസില്ലാതെ ഇവര്‍ കൊട്ടിക്കയറുന്പോള്‍ കളിയുടെ ആവേശവും കയറും.

കോല്‍ക്കളിയിലും വട്ടപ്പാട്ടിലും ദഫ്മുട്ടിലുമെല്ലാം കലോല്‍സവ വേദികള്‍ സ്ഥിരമായി കിരീടം നേടുന്ന എടരിക്കോട് പി.കെ.എം ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ഥികളാണ് ഈ കൂട്ടായ്മയിലുള്ളത്. സ്കൂള്‍ കാലം അവസാനിച്ചെങ്കിലും മാപ്പിള കലകളോടുള്ള സ്നേഹം ഇന്നും ഇവര്‍ മനസില്‍ സൂക്ഷിക്കുന്നു. യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ ജോലി ചെയ്യുന്ന ഇവര്‍ പരിശീലനത്തിനും പ്രകടനത്തിനുമായി ഒഴിവു സമയങ്ങള്‍ നീക്കി വയ്ക്കുകയാണ്.

പ്രശസ്ത മാപ്പിള കലാകാരന്‍ ടിപി ആലിക്കുട്ടി ഗുരുക്കളുടെ ശിഷ്യനും എടരിക്കോട് സ്കൂളിന്‍റെ പരിശീലകനുമായിരുന്ന അസീസ് മണമ്മലും അബ്ദുസമദ് എടരിക്കോടുമാണ് ഈ കൂട്ടായ്മയ്ക്ക് നേത­ത്വം കൊടുക്കുന്നത്. നാട്ടില്‍ മാപ്പിള കലാ ഗവേഷണ കേന്ദ്രം രൂപീകരിച്ച് അതുമായി സഹകരിച്ചാണ് മറുനാട്ടില്‍ ഇവരുടെ പ്രവര്‍ത്തനം. മറുനാട്ടില്‍ ദഫിന്‍റെ താളവും കോലിന്‍റെ മുഴക്കവും ഉയരുന്പോള്‍ സഫലമാകുന്നത് ഇവരുടെ കഠിനപ്രയത്നങ്ങളും സ്വപ്നങ്ങളുമാണ്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :