E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:15 AM IST

Facebook
Twitter
Google Plus
Youtube

More in Gulf This week

മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ സൗദി അറേബ്യയുടെ പുതിയ കിരീടാവകാശി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

സൗദി അറേബ്യയുടെ പുതിയ കിരീടാവകാശിയായി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനെ പ്രഖ്യാപിച്ചതാണ് പോയവാരം മധ്യപൂര്‍വ ദേശത്തെ ഏറ്റവും വലിയ വാര്‍ത്തകളിലൊന്ന്. കിരീടാവകാശിയായ മുഹമ്മദ് ബിന്‍ നായിഫ് രാജകുമാരന് പകരമാണ് മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനെ പുതിയ പദവിയിലേക്ക് തിരഞ്ഞെടുത്തത്. സൗദിയുടെ ചരിത്രത്തില്‍ ഒരു പുതുയുഗത്തിന് കൂടി തുടക്കമിടുകയാണ് ഈ തലമുറമാറ്റം.

ആധുനിക സൗദി അറേബ്യയുടെ മുഖമാണ് മുഹമ്മദ് ബിന്‍സല്‍മാന്‍ രാജകുമാരന്‍. ഒരു പക്ഷേ സൗദി അറേബ്യയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ കിരീടാവകാശി. മുഹമ്മദ് ബിന്‍സല്‍മാന്‍കിരീടവാകാശിയായി നിയമിതനാകുന്പോള്‍സൗദി അറേബ്യയുടെ ചരിത്രത്തില്‍ഒരു പുതുയുഗത്തിനു കൂടിയാണ് തുടക്കമാകുന്നത്. 

സൗദി അറേബ്യയുടെ സ്ഥാപകനായ അബ്ദുല്‍അസീസ് ഇബ്ന്‍സൗദിന്‍റെ ചെറുമകന്‍... സൗദി ഭരണാധികാരി സല്‍മാന്‍രാജാവിന്‍റെ മകന്‍... മുഹമ്മദ് ബിന്‍സല്‍മാനിലേക്ക് അധികാരമെത്തുന്പോള്‍അബ്ദുല്‍അസീസ് ഇബ്ന്‍സൗദിന്‍റെ മൂന്നാം തലമുറയിലേക്ക് കൂടി അധികാരം എത്തപ്പെടുകയാണ്. സൗദി ജനസംഖ്യയുടെ പകുതിയോളം വരുന്ന യുവാക്കളുടെ പ്രതിനിധി കൂടിയാണ് മുഹമ്മദ് ബിന്‍സല്‍മാന്‍രാജകുമാരന്‍

സൗദി അറേബ്യയിലെ ഏറ്റവും ജനകീയ മുഖമാണ് മുപ്പത്തിയൊന്നുകാരനായ മുഹമ്മദ് ബിന്‍സല്‍മാന്‍. സ്വദേശിവല്‍ക്കരണത്തിന്‍റെ ശക്തനായ വക്താവ്. സൗദി അറേബ്യയുടെ സാന്പത്തിക പരിഷ്കരണം സ്വദേശികള്‍ക്ക് കൂടുതല്‍തൊഴിലവസരങ്ങള്‍നല്‍കിക്കൊണ്ടാകണം എന്നതാണ് മുഹമ്മദ് ബിന്‍സല്‍മാന്‍റെ നിലപാട്. ഉപകിരീടാവകാശിയായിരിക്കെ മുഹമ്മദ് ബിന്‍സല്‍മാന്‍രാജാവ് പ്രഖ്യാപിച്ച വിഷന്‍2030 സൗദി അറേബ്യന്‍സന്പദ് വ്യവസ്ഥയ്ക്ക് വലിയ കുതിപ്പാണ് സമ്മാനിച്ചത്. എണ്ണ ഇതര സന്പദ് വ്യവസ്ഥ എന്ന ലക്ഷ്യത്തിലേക്ക് പരന്പരാഗ രീതികളില്‍നിന്ന് വഴി മാറി നടക്കുകയാണ് മുഹമ്മദ് ബിന്‍സല്‍മാന്‍.

സൗദി പ്രതിരോധ മന്ത്രി എന്ന നിലയില്‍സ്വീകരിച്ച ഭീകരതയ്ക്കെതിരെ ശക്തമായ നിലപാടുകളും മുഹമ്മദ് ബിന്‍സല്‍മാനെ ശ്രദ്ധേയനാക്കുന്നു. യെമനില്‍ഹൂത്തി വിമതര്‍ക്കെതിരെ പോരാടാന്‍സൈന്യത്തെ അയക്കാനുള്ള തീരുമാനം ഇദ്ദേഹത്തിന്‍റേതായിരുന്നു.

ഡോണള്‍ഡ് ട്രംപും വ്ളാദ്മിര്‍പുടിനും അടക്കമുള്ള ലോകനേതാക്കളുമായി നല്ല ബന്ധം പുലര്‍ത്തുന്ന നേതാവ് കൂടിയാണ് അദ്ദേഹം. ഉപകിരീടാവകാശി എന്ന നിലയില്‍കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഒട്ടേറെ രാജ്യങ്ങള്‍സന്ദര്‍ശിക്കുകയും ഭരണനേതൃത്വവുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു.

കഴിഞ്ഞ ദിവസം മക്കയില്‍ചേര്‍ന്ന പിന്തുടര്‍ച്ചാവകാശ നിര്‍ണയ സമിതിയുടെ യോഗമാണ് മുഹമ്മദ് ബിന്‍സല്‍മാനെ കിരീടാവകാശിയായി തിരഞ്ഞെടുത്തത്. കിരീടാവകാശിയായിരുന്ന മുഹമ്മദ് ബിന്‍നായിഫ് രാജകുമാരന് ഔദ്യോഗിക ചുമതലകളില്‍നിന്ന് വിടുതല്‍നല്‍കുകയും ചെയ്തു. പുതിയ പിന്തുടര്‍ച്ചാവകാശിക്ക് എല്ലാ പിന്തുണയും മുഹമ്മദ് ബിന്‍നായിഫ് രാജകുമാരന്‍പ്രഖ്യാപിച്ചിട്ടുണ്ട്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :