E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:15 AM IST

Facebook
Twitter
Google Plus
Youtube

More in Gulf This week

ഡിജിറ്റല്‍ ലോകത്തിന് ഇനി ദുബായുടെ സ്വന്തം ഫോണ്ട്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ദുബായ് പുതിയ ഒരു ചരിത്രമെഴുതിയിരിക്കുന്നു. ഡിജിറ്റല്‍ ലോകത്തിന് ഇനി ദുബായുടെ സ്വന്തം അക്ഷരമുഖവും. ദുബായ് ഭരണകൂടവും മൈക്രോസോഫ്റ്റും ചേര്‍ന്ന് ദുബായുടെ പേരില്‍ പുതിയ ഫോണ്ട് പുറത്തിറക്കിയിരിക്കുകയാണ്.

ഡിജിറ്റല്‍ സാങ്കേതിക വിദ്യയുടെ ന്യൂജനറേഷന്‍ ലോകത്തില്‍ ദുബായുടെ കയ്യൊപ്പാണ് ദുബായ് ഫോണ്ട്. ഒരു ലോകനഗരത്തിനും അവകാശപ്പെടാനില്ലാത്ത നേട്ടവും ബഹുമതിയും. അതെ ദുബായ് സ്മാര്‍ട്ടാണ്.. അടിമുടി. 

ലോകത്ത് ആദ്യമായാണ് ഒരു നഗരത്തിന്‍റെ പേരില്‍ മൈക്രോസോഫ്റ്റ് ടൈപ്പിങ് ഫോണ്ട് അവതരിപ്പിക്കുന്നത്. പഴയമയുടെ വിശ്വാസ്യതയും ഭാവിയുടെ പ്രതീക്ഷയും ഒരുമിക്കുന്നതാണ് ഈ ഫോണ്ട്. സ്വയം പ്രകടിപ്പിക്കൂ എന്നാണ് ദുബായ് ഫോണ്ട് മുന്നോട്ട് വയ്ക്കുന്ന ആശയവും ചിന്തയും.

നൂതനസാങ്കേതിക വിദ്യകളുടെ കാര്യത്തില്‍ ആഗോളതലത്തില്‍ നേതൃസ്ഥാനത്തെത്താനുള്ള യുഎഇയുടെ ലക്ഷ്യത്തിന്‍റെ ഭാഗമായാണ് പുതിയ ഫോണ്ട്. അറബിക്, ലാറ്റിന്‍ ലിപികളിലുള്ള പുതിയ ഫോണ്ട് ഇംഗ്ലീഷ് അടക്കം 23 ഭാഷകളില്‍ ലഭ്യമാകും. പത്തുകോടി കംപ്യൂട്ടര്‍ ഉപയോക്താക്കള്‍ക്ക് ഇതിന്‍റെ ഗുണം ലഭിക്കുമെന്നാണ് കണക്കുകൂട്ടുന്നത്. 

ഇരുനൂറിലധികം രാജ്യങ്ങളില്‍ നിന്നുള്ളവര്‍ അധിവസിക്കുന്ന നഗരമായ ദുബായുടെ ഐക്യത്തിന്‍റെയും സാഹോദര്യത്തിന്‍റെയും പ്രതീകം കൂടിയാണ് ദുബായ് ഫോണ്ട്, ഇനി മുതല്‍ ദുബായുടെ എല്ലാ ഔദ്യോഗിക രേഖകളും ഈ ഫോണ്ടിലായിരിക്കും തയാറാക്കുക. ഇതുസംബന്ധിച്ച നിര്‍ദേശം ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ക്ക് നല്‍കിക്കഴിഞ്ഞു.

ദുബായ് കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് പുതിയ ഫോണ്ട് ഉദ്ഘാടനം ചെയ്തത്. ഫോണ്ട് രൂപകല്‍പനാ രംഗത്തെ രാജ്യാന്തര പ്രമുഖരായ മോണോടൈപ്പാണ് ദുബായ് എക്സിക്യൂട്ടീവ് കൗണ്‍സിലിനു വേണ്ടി പുതിയ ഫോണ്ട് രൂപകല്‍പന ചെയ്തത്. ഇരുപതോളം പേരുടെ ഒന്നരവര്‍ഷത്തെ പരിശ്രമത്തിനൊടുവിലാണ് ദുബായ് ഫോണ്ട് സാക്ഷാല്‍ക്കരിക്കപ്പെട്ടത്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :