E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:15 AM IST

Facebook
Twitter
Google Plus
Youtube

More in Gulf This week

ചുവര്‍ ചിത്രരചനയില്‍ നേട്ടങ്ങളുമായി പ്രവാസി മലയാളി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഒമാനില്‍ നിന്ന് ഒരു ചിത്രകാരിയെ പരിചയപ്പെടാം. ചുവര്‍ ചിത്രരചനയില്‍ പുതിയ നേട്ടങ്ങള്‍ സ്വന്തമാക്കുന്ന ഒരു പ്രവാസി മലയാളി. ആരുടെയും കീഴില്‍ ശിക്ഷണം തേടാതെയാണ് ബിന്ദു ഈ നേട്ടം കൈവരിക്കുന്നത്. 

ചുവരിലെ വര തലവര മാറ്റി വരച്ച കഥയാണ് പെരിന്തല്‍മണ്ണ അങ്ങാടിപ്പുറം സ്വദേശി ബിന്ദുവിന് പറയാനുള്ളത്. ചുവര്‍ചിത്ര രചനയില്‍ പ്രവാസ ലോകത്ത് തന്‍റേതായ ഒരിടം സൃഷ്ടിച്ചിരിക്കുകയാണ് ഈ കലാകാരി. അതും ചുരുങ്ങിയ കാലം കൊണ്ട്. ചിത്രകലയില്‍ ഒരു തരത്തിലുള്ള പാരന്പര്യവും ഈ വീട്ടമ്മയ്ക്കില്ല. തനിക്ക് ചുവര്‍ ചിത്രങ്ങള്‍ വരയ്ക്കാനാകുമെന്ന് ഇവര്‍ തിരിച്ചറിഞ്ഞത് തന്നെ മൂന്നു വര്‍ഷം മുന്പ്. ആരുടെയും കീഴില്‍ ശിക്ഷണം നേടാതെയാണ് ഇന്ന് ഇവര്‍ മനോഹരമായ ചിത്രങ്ങളൊരുക്കുന്നത്.

പഠിച്ചത് എംബിഎയും ഡിസൈനിങ്ങും... പക്ഷേ തന്‍റെ വഴി ചിത്രകലയാണെന്ന് ഇന്ന് ബിന്ദു തിരിച്ചറിഞ്ഞു കഴിഞ്ഞു. രാധാമാധവം, വിഘ്നേശ്വരന്‍, കൃഷ്ണന്‍, മോഹിനി തുടങ്ങിയ ചിത്രങ്ങളാണ് ബിന്ദു പ്രധാനമായും വരയ്ക്കുന്നത്. ഒന്നര മീറ്റര്‍ നീളവും ഒരു മീറ്റര്‍ വീതിയുമുള്ള കാന്‍വാസിലായിരുന്നു ആദ്യം ബിന്ദു ചിത്രങ്ങള്‍ വരച്ചത്. വലിയ ചിത്രങ്ങള്‍ക്ക് ആവശ്യക്കാരേറിയതോടെ ഇപ്പോള്‍ വലിയ കാന്‍വാസിലാണ് ചിത്രങ്ങള്‍ ഒരുക്കുന്നത്. 

ഒട്ടേറെ ആളുകള്‍ ബിന്ദു വരച്ച ചുവര്‍ ചിത്രങ്ങള്‍ തേടി വരുന്നു. ഒമാനിലും ഇത്തരം ചിത്രങ്ങള്‍ക്ക് ആവശ്യക്കാരേറെ. ഓണ്‍ലൈനിലും ഒരുപാട് അന്വേഷണങ്ങള്‍ വരുന്നു. അതുകൊണ്ട് തന്നെ ഉടന്‍ മസ്കത്തില്‍ ഒരു പ്രദര്‍ശനം സംഘടിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ഇവര്‍. അനന്തശയനമാണ് താന്‍ വരച്ച ചിത്രങ്ങളില്‍ ഈ കലാകാരിക്ക് ഏറ്റവും പ്രിയപ്പെട്ടത്. ഏറെ സങ്കീര്‍ണമായ ഈ ചിത്രം പൂര്‍ത്തിയാക്കാന്‍ മൂന്നുമാസത്തോളം വേണ്ടി വന്നു. ബിന്ദു വരച്ചതില്‍ ഏറ്റവും വലിയ ചിത്രവും ഇതു തന്നെ.

ആക്രിലിക്കാണ് ബിന്ദുവിന്‍റെ ഇഷ്ടമാധ്യമം. നാട്ടില്‍ നിന്നാണ് കാന്‍വാസുകള്‍ എത്തിക്കുന്നത്. കാന്‍വാസില്‍ ആദ്യം സ്കെച്ച് ചെയ്യുന്നു. തുടര്‍ന്ന് മഞ്ഞ ബെയ്സും മറ്റു കളറുകളും ഷെയ്ഡുകളും നല്‍കുന്നു. ചിത്രം വരയ്ക്കൊപ്പം വസ്ത്രങ്ങളുടെ ഡിസൈനുകളും ഈ വീട്ടമ്മ ചെയ്യുന്നുണ്ട്. പൂര്‍ണപിന്തുണയുമായി ഒപ്പമുള്ള കുടുംബാംഗങ്ങളാണ് ബിന്ദുവിന്‍റെ കരുത്തും പ്രചോദനവും. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :