E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:15 AM IST

Facebook
Twitter
Google Plus
Youtube

More in Gulf This week

സൗദിയിൽ പൊതുമാപ്പിന്റെ ആനുകൂല്യം പ്രയോജനപ്പെടുത്തി പ്രവാസികൾ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

നിയമ ലംഘകരായ വിദേശികള്‍ക്ക് ശിക്ഷ കൂടാതെ രാജ്യം വിട്ട് പോകാനായി സൌദി പ്രഖ്യാപിച്ച പൊതുമാപ്പ് ഒരു മാസം പിന്നിടുന്നു. പൊതുമാപ്പിന്‍റെ ആദ്യ നാളുകളിലുണ്ടായിരുന്ന തിരക്ക് പിന്നീട് കുറഞ്ഞെങ്കിലും മൂന്നു മാസക്കാലത്തിനിടെ പത്തു ലക്ഷം പേരെങ്കിലും പൊതുമാപ്പ് പ്രയോജനപ്പെടുത്തുമെന്നാണ് സൌദി അധികൃതരുടെ കണക്കുകൂട്ടല്‍.

പൊതുമാപ്പ് പ്രഖ്യാപിച്ച് ഒരു മാസം പിന്നിടുമ്പോഴേക്കും എഴുപതിനായിരത്തിലധികം വിദേശികള്‍ രാജ്യം വിടാനായി മുന്നോട്ടുവന്നിട്ടുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇതില്‍ പതിനെണ്ണായിരം പേര്‍ ഇന്ത്യക്കാരാണ്. പാക്കിസ്ഥാനില്‍ നിന്നുള്ളവരാണ് ഏറ്റവും അദികം പൊതുമാപ്പിന്‍റെ ാനുകൂല്യം ഉപയോഗപ്പെടുത്തുന്നത്. നാല്‍പതിനായിരത്തോളം പാക്കിസ്ഥാനികളാണ് രാജ്യം വിടാന്‍ മുന്നോട്ട് വന്നിരിക്കുന്നത്. സൌദിയിലെ വിവിധ കേന്ദ്രങ്ങളിലായി പൊതുമാപ്പ് അപേക്ഷ നല്‍കിയ 17,000ത്തോളം പേര്‍ക്കും ഔട്ട്പാസ് നല്‍കിയതായി എംബസി വ്യക്തമാക്കി.

വീസാ കാലാവധി കഴിഞ്ഞവരും സാധുതയുള്ള പാസ്പോര്‍ട്ടുള്ളവരും ടിക്കറ്റെടുത്ത് നേരിട്ട് എയര്‍പോര്‍ട്ടിലെത്തിയാല്‍ എക്സിറ്റ് അടിച്ചുനല്‍കും. ഒളിച്ചോടിയവര്‍ ഉള്‍പെടെ മറ്റുള്ളവരുടെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനായി രാജ്യത്തുടനീളം 21 ഹെല്‍പ് ഡെസ്കുകളും പ്രവര്‍ത്തിക്കുന്നു. തിരികെ പോകുന്നവര്‍ക്ക് എല്ലാ സഹായങ്ങളുമായി വളണ്ടിയര്‍മാരും രംഗത്തുണ്ട്. ഇന്ത്യന്‍ എംബസിയുടെയും കോണ്‍സുലേറ്റിന്‍റെയും നേതൃത്വത്തില്‍ വിവിധ സംഘടനകളിലെ വൊളന്‍റിയര്‍മാരാണ് ഹെല്‍പ്  ഡെസ്കുകളില്‍ അപേക്ഷകര്‍ക്ക് ആവശ്യമായ മാര്‍ഗനിര്‍ദേശം നല്‍കുന്നത്. 

നിയമലംഘകരായ ഇന്ത്യക്കാര്‍ അവസാനം വരെ കാത്തിരിക്കാതെ എത്രയും വേഗം നടപടി പൂര്‍ത്തിയാക്കി രാജ്യം വിടണമെന്ന് ഇന്ത്യന്‍ എംബസിയും കോണ്‍സുലേറ്റും അഭ്യര്‍ഥിച്ചു. നടപടികള്‍ വിലയിരുത്താനും പോരായ്മകള്‍ പരിഹരിക്കാനുമായി സൌദി ആഭ്യന്തരം, വിദേശകാര്യം, തൊഴില്‍ തുടങ്ങി വിവിധ മന്ത്രാലയ ഉദ്യോഗസ്ഥരുമായി ഇന്ത്യന്‍ അധികൃതര്‍ നിരന്തരം ചര്‍ച്ച നടത്തിവരുന്നുണ്ട്. ഹജ്, ഉംറ, സന്ദര്‍ശക വീസാ കാലാവധി കഴിഞ്ഞവര്‍, സ്പോണ്‍സറില്‍നിന്ന് ഒളിച്ചോടിയവര്‍, ഇഖാമ, എക്സിറ്റ് വിസാ കാലാവധി കഴിഞ്ഞവര്‍, സ്പോണ്‍സര്‍ മരിച്ചതോടെ അനാഥരായ തൊഴിലാളികള്‍ തുടങ്ങിയവര്‍ക്കാണ് പൊതുമാപ്പ് ആനുകൂല്യം ലഭിക്കുക. കുറ്റകൃത്യ കേസുകളുള്ളവര്‍ക്ക് പൊതുമാപ്പ് പ്രയോജനപ്പെടുത്താനാവില്ല

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :