E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:15 AM IST

Facebook
Twitter
Google Plus
Youtube

More in Gulf This week

തത്തകള്‍ക്ക് വിരുന്നേകി ഹരികുമാര്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ഒമാനില്‍ നൂറു കണക്കിന് തത്തകളെ പരിപാലിക്കുന്ന ഒരു മലയാളിയുണ്ട്. പാലക്കാട് സ്വദേശി ഹരികുമാര്‍. മസ്കത്തിലെ ഹരികുമാറിന്‍റെ ഫ്ളാറ്റില്‍ എല്ലാ ദിവസവും രാവിലെയും വൈകിട്ടും നൂറു കണക്കിന് തത്തകളാണ് വിരുന്നെത്തുന്നത്.

തത്തകളുടെ കരച്ചിലും ബഹളവുമായാണ് ഈ വിട്ടില്‍ നേരം പുലരുക. എല്ലാ ദിവസവും നേരം പുലരുന്പോഴേക്കും നൂറുകണക്കിന് തത്തകള്‍ എത്തും.. ഈ ബാല്‍ക്കണി പിന്നെ കുറച്ച് സമയത്തേക്ക് അവരുടെ സാമ്രാജ്യമാണ്. വീടിന്‍റെ ബാല്‍ക്കണിയും ജനലുമെല്ലാം നിറഞ്ഞ് തത്തകളുണ്ടാകും.

കഴിഞ്ഞ പതിനൊന്ന് വര്‍ഷമായി ഇവിടെ ഇങ്ങനെയാണ്. എല്ലാ ദിവസവും വിരുന്നെത്തുന്ന തത്തകള്‍ക്ക് ഹരികുമാറും കുടുംബവും വയറു നിറയെ തീറ്റ നല്‍കും. സൂര്യകാന്തിയുടെ കുരുവാണ് ഇവയുടെ പ്രിയപ്പെട്ട ആഹാരം. ഒരുമാസം നൂറു കിലോ സൂര്യാകാന്തിക്കുരുവാണ് തത്തകള്‍ക്ക് തീറ്റയായി നല്‍കുന്നതെന്ന് പറയുന്പോള്‍ ഒന്നു ചിന്തിക്കുക ഇവിടെ എത്തുന്ന തത്തകളുടെ എണ്ണം.

സൂര്യകാന്തി കുരുവിനു പകപം നെല്ലും ഗോതന്പും ചോളവും ഒക്കെ കൊടുത്തെങ്കിലും തത്തകള്‍ തൊട്ടുപോലും നോക്കിയില്ല. പച്ചമുളകും പച്ചക്കറികളും പഴവും കൊടുത്താലും വേണ്ട.

എല്ലാ ദിവസവും രാവിലെ ആറു മണിയോടെ എത്തുന്ന തത്തകള്‍ വയറു നിറയെ തീറ്റ തിന്ന് എട്ടുമണിയോടെ മടങ്ങും. ഉച്ചയ്ക്ക് രണ്ടുമണിയോടെ വീണ്ടും തത്തകളെത്തും. പിന്നെ നാലു മണിവരെ അവരുടെ സാമ്രാജ്യമാണ് ഈ ബാല്‍ക്കണി. മസ്കത്തില്‍ ബിസിനസുകാരനായ ഹരികുമാറും കുടുംബവും നാട്ടിലേക്ക് പോയാല്‍ തത്തകളും ഈ വീട്ടിലേക്ക് വരില്ല. ഹരികുമാര്‍ തിരികെയെത്തുന്നതിന്‍റെ തൊട്ടടുത്ത ദിവസം തത്തകളും തിരികെയെത്തും.

ഹരികുമാറിന്‍റെ വീട്ടില്‍ അപരിചതരുടെ സാന്നിധ്യം ശ്രദ്ധയില്‍ പെട്ടാല്‍ ഉടന്‍ തന്നെ തത്തകളെല്ലാം സ്ഥലം വിടും. പലരും തത്തകളെ പിടിച്ചു കൊടുക്കാന്‍ ആവശ്യപ്പെട്ട് ഈ വീട്ടിലേക്കെത്താറുണ്ട്. എന്നാല്‍ തന്നെ തേടി എത്തുന്ന തത്തകളെ ഒരിക്കലും ഉപദ്രവിക്കില്ലെന്നാണ് ഹരികുമാറിന്‍റെ നിലപാട്. തത്തകള്‍ സ്വതന്ത്രമായി പറന്നു നടക്കെട്ടെയെന്നും അദ്ദേഹം പറയും.

തത്തകള്‍ മാത്രമല്ല, മറ്റു പലതരത്തിലുള്ള കിളികളും പല സമയങ്ങളില്‍ ഇവിടെ എത്താറുണ്ട്. ഇത്രയും തത്തകളെയും കിളികളെയും തീറ്റിപ്പോറ്റുന്ന ഹരികുമാറിനും കുടുംബത്തിനും പിന്തുണയുമായി അയല്‍ക്കാരുമുണ്ട്. തത്തകളുടെ ശബ്ദമില്ലാത്ത ഒരു പ്രഭാതം ഇവര്‍ക്ക് ചിന്തിക്കാന്‍ പോലും കഴിയില്ല. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :