ഇറ്റാലിയൻ ഇരുചക്ര വാഹന നിർമാതാക്കളായ അപ്രീലിയയുടെ ചെറു സ്കൂട്ടർ എസ് ആർ 150 പുറത്തിറങ്ങി.
പിയാജിയോ ഗ്രൂപ്പിനു കീഴിലെ സൂപ്പർബൈക്ക് നിർമ്മാതാക്കളായ അപ്രീലയുടെ 150 സിസി സ്കൂട്ടറുമായി എത്തുന്നത്. അപ്രിലിയയുടെ സ്പോർടി സ്വഭാവവും ആകർഷക രൂപകൽപ്പനയുമൊക്കെ സമന്വയിക്കുന്ന ‘എസ് ആർ 150’ ഇന്ത്യൻ സ്കൂട്ടർ വിപണിയിൽ പുതിയ വിഭാഗത്തിനു തന്നെ തുടക്കമിടുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.
അഞ്ചു സ്പോക്ക്, 14 ഇഞ്ച് വീലുകളാണ് ‘എസ് ആർ 150’ സ്കൂട്ടറിലെ പ്രധാന സവിശേഷത. 154.4 സി സി, സിംഗിൾ സിലിണ്ടർ, നാലു സ്ട്രോക്ക് എൻജിനാവും സ്കൂട്ടറിനു കരുത്തേകുക. 11.39 ബിഎച്ച്പി കരുത്തും 11.5 എൻഎം ടോർക്കും നൽകും ഈ എൻജിൻ. 69,123 രൂപയാണ് കൊച്ചി എക്സ്ഷോറൂം വില