സ്കോഡയുടെ പുതിയ ലക്ഷ്വറി സെഡാൻ സ്കോഡ സൂപ്പർബിന്റെ വിശേഷങ്ങളാണ് ഇന്ന് ഫാസ്റ്റ് ട്രാക്കിൽ , തന്റെ മുന്‍ഗാമിയെക്കാളും വലിപ്പം കൂട്ടിയാണ് പുതിയ സൂപ്പര്‍ബ് എത്തുന്നത്. വ്യക്തതയേറിയ കാരക്ടര്‍ ലൈനുകള്‍ , ചതുരാകൃതിയിലുള്ള എല്‍ഇഡി ഹെഡ്ലാമ്പിനു താഴെയായി ഡേടൈം റണ്ണിങ് ലൈറ്റുകള്‍, 625 ലിറ്റര്‍ ബൂട്ട് സ്പേസ്, തുകല്‍ സീറ്റുകള്‍, പുതിയ ഡിസൈനിലുള്ള സ്റ്റീയറിങ് വീല്‍, പുതിയ ഡിസൈനിലുള്ള സെന്റര്‍ കണ്‍സോള്‍ 10 സ്പീക്കർ കാന്റൺ ഓഡിയോ സിസ്റ്റം, ആപ്പിൾ കാർ പ്ലെ എന്നിവയാണ് പുതിയ സൂപ്പര്‍ബിലെ ഫീച്ചറുകള്‍.
എം.ക്യു.ബി. പ്ലാറ്റ്ഫോമിലാണ് പുതിയ സൂപ്പർബിന്റെ നിർമാണം . 178 ബി.എച്ച്.പി. കരുത്തു പകരുന്ന 1.8 ലിറ്റർ പെട്രോൾ എൻജിന്. 160 ബി.എച്ച്.പി. കരുത്ത് പ്രദാനം ചെയ്യുന്ന 2.0 ലിറ്റർ ഡീസൽ എൻജിനുമുണ്ടാകും. ഇരട്ട ക്ലച്ച്, ഓട്ടോമാറ്റിക് ട്രാൻസ്മിഷനായിരിക്കും രണ്ട് വിഭാഗത്തിനും ഉണ്ടാകുക.
25 ലക്ഷം രൂപയോളം ആണ് വാഹനത്തിന്റെ വില