റെനൊയുടെ കോംപാക്റ്റ് എസ്യുവി ഡസ്റ്ററിന്റെ പുതിയ പതിപ്പ് കേരള വിപണിയിലെത്തി, 2012 ൽ പുറത്തിറങ്ങിയ ഡസ്റ്ററിന് ആദ്യമാണ് സമഗ്രമാറ്റങ്ങളുമായി എത്തുന്നത്, ആറ് സ്പീഡ് ഓട്ടോമാറ്റിക്ക് മാനുവൽ ട്രാൻസ്മിഷനുണ്ടെന്നതാണ് പുതിയ ഡസ്റ്ററിന്റെ ഏറ്റവും വലിയ പ്രത്യേകത
പുതിയ ഗ്രില്‍, ഹെഡ്ലാംപുകള്, എക്സോസ്റ്റിന് ക്രോം , പുതിയ എല്‍ഇഡി ടെയ്ല് ലാംപ്, പുതിയ അലോയ്സ്, പുതിയ സെന്റര്‍ കണ്‍സോള്‍ , ടച്ച് സ്ക്രീന്‍ നാവിഗേഷന്‍ സിസ്റ്റം, നവീകരിച്ച ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍ , ഓട്ടോമാറ്റിക് എസി, റിയര്‍ വ്യൂ ക്യാമറ, ക്രൂസ് കണ്ട്രോൾ എന്നിവയടക്കം 32 മാറ്റങ്ങളുമായാണ് പുതിയ ഡസ്റ്റർ എത്തിയത്
1.5 ലീറ്റര്‍ , നാല് സിലിണ്ടര്‍ ടര്‍ബോ ഡീസല്‍ എന്ജിന് 85 പിഎസ് ,110 പിഎസ് വകഭേദങ്ങളുണ്ട്. 1.6 ലീറ്റര്‍ പെട്രോള്‍ എന്ജിന് 104 പിഎസാണ് കരുത്ത്. ഡീസൽ 85 പിസ് മോഡലിന് 200 എൻഎമ്മും 110 പിഎസ് മോഡലിന് 245 എംഎമ്മുമാണ് ടോർക്ക്.
കൊച്ചി എക്സ്ഷോറൂം വിലകള്‍
പെട്രോള്‍
ആര്‍എക്സ്ഇ - 8.66 ലക്ഷം രൂപ,
ആര്എക്സ്എല് - 9.46 ലക്ഷം രൂപ
ഡീസല്‍ 85 പിഎസ്
സ്റ്റാന്‍ഡേര്‍ഡ് - 9.46 ലക്ഷം രൂപ,
ആര്‍എക്സ്ഇ - 9.66 ലക്ഷം രൂപ,
ആര്എക്സ്എല് - 10.46 ലക്ഷം രൂപ,
ആര്‍എക്സ്എസ് - 10.71 ലക്ഷം രൂപ,
ആര്എക്സ്സെഡ് - 11.66 ലക്ഷം രൂപ,
ഡീസല്‍ 110 പിഎസ്
ആര്എക്സ്എല് - 11.26 ലക്ഷം രൂപ,
ആര്എക്സ്സെഡ് - 12.46 ലക്ഷം രൂപ,
ആര്എക്സ്സെഡ് ഫോര്‍ വീല്‍ ഡ്രൈവ്- 13.76 ലക്ഷം രൂപ
ഡീസല്‍ 110 പിഎസ് എഎംടി
ആര്എക്സ്എല് - 11.86 ലക്ഷം രൂപ,
ആര്എക്സ്സെഡ് - 13.06 ലക്ഷം രൂപ