ബി എം ഡബ്ല്യുവിന്റെ എക്സ് എ വി വിഭാഗത്തിൽ പെടുന്ന ബി എം ഡബ്ല്യു എക്സ് 1ന്റെ പുതിയ പതിപ്പ് വിപണിയിൽ. രണ്ടാം തലമുറയിൽ വരുന്ന ഈ വാഹനം പഴയ മോഡലിൽ നിന്നും രൂപത്തിലും സാങ്കേതികതയിലും ഒരുപാട് മാറ്റങ്ങളുമായിട്ടാണ് വന്നിരിക്കുന്നത്.
കൂടുതൽ വലുപ്പവും സ്ഥലസൗകര്യവും വാഹനം നൽകുന്നുണ്ട്. പ്ലാറ്റ്ഫോം മാറി. ലേ ഔട്ട് മാറി. എൻജിൻ ഹാച്ച്ബാക്ക് കാറുകളിലേതുപോലെ ട്രാൻസ്വേഴ്സ് മൗണ്ടിങ്ങായി, മുൻ വീൽ ഡ്രൈവുമായി. 1995 സി സി, 190 ബി എച്ച് പി, ട്വിൻ ടർബോ എൻജിൻ വാഹനത്തിന് അനായാസ പവറും ഈസി ഡ്രൈവും നൽകുന്നു
എക്സ് ഷോറൂം വില:
ബി എം ഡബ്ല്യു എക്സ് 1 എക്സ്പഡിഷൻ - 30,51000
ബി എം ഡബ്ല്യു എക്സ് 1 20 ഡി എം സ്പോർട്ട് - 41,82,000