മെഴ്സീഡിസ് ബെൻസ് ഇന്ത്യ സ്പോർട് യൂട്ടിലിറ്റി വാഹന(എസ് യു വി)മായ ‘ജി എൽ സി’ യുടെ വിശേഷങ്ങൾ ആണ് ഇന്ന് ഫാസ്റ്റ് ട്രാക്കിൽ
പ്രാദേശികമായി നിർമിച്ച മെഴ്സീഡിസ് ‘ജി എൽ സി 300 ഫോർമാറ്റി’ക്കിനു കരുത്തേകുന്നത് 1991 സി സി എൻജിനാണ്; 5500 ആർ പി എമ്മിൽ 241.38 ബി എച്ച് പി വരെ കരുത്തും 1300 — 4000 ആർ പി എമ്മിൽ 370 എൻ എം വരെ ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുന്നത്. 6.5 സെക്കൻഡിൽ നിശ്ചലാവസ്ഥയിൽ നിന്ന് മണിക്കൂറിൽ 100 കിലോമീറ്റർ വേഗത്തിലേക്കു കുതിക്കുന്ന ‘ജി എൽ സി’ക്ക് നിർമാതാക്കൾ വാഗ്ദാനം ചെയ്യുന്ന പരമാവധി വേഗം മണിക്കൂറിൽ 222 കിലോമീറ്ററാണ്.
മെഴ്സീഡിസ് ‘ജി എൽ സി’ 220 ഡി ഫോർ മാറ്റിക്കിലുള്ളത് 2143 സി സി എൻജിനാണ്; 3000 — 4200 ആർ പി എമ്മിൽ 167.63 ബി എച്ച് പി വരെ കരുത്തും 1400 — 2800 ആർ പി എമ്മിൽ 400 എൻ എം വരെ ടോർക്കുമാണ് ഈ എൻജിനിൽ പിറക്കുക. മണിക്കൂറിൽ പരമാവധി 210 കിലോമീറ്റർ വരെയാണു കാറിന്റെ വേഗം
എല്‍.ഇ.ഡി. ലാമ്പുകള്‍, വശങ്ങളിലെ ക്യാരക്ടര്‍ ലൈനുകള്‍, 18 ഇഞ്ച് ഫൈവ്-സ്‌പോക്ക് അലോയ് വീലുകള്‍ എന്നിവ ജി.എല്‍.സി.യുടെ മാറ്റുകൂട്ടുന്നു, പിന്‍വശത്ത് എല്‍.ഇ.ഡി. ടെയില്‍ ലാമ്പകുള്‍, ബോഡിലൈനുകള്‍ എന്നിവ കൂടുതൽ മനോഹാരിത നൽകുന്നു. പ്രാദേശികമായി നിർമിച്ച ‘ജി എൽ സി’യിൽ പനോരമിക് സ്ലൈഡിങ് ഇലക്ട്രിക് റൂഫ്, ലോക്കബ്ൾ കാർഗോ ഫ്ളോർ, മൂന്നു നിറ സാധ്യതകളുള്ള ആംബിയന്റ് ലൈറ്റിങ്, കീലെസ് സ്റ്റാർട്, 7-ഇഞ്ച് ഇന്‍ഫോടെയിന്‍മെന്റ് സ്‌ക്രീന്, ആക്ടീവ് പാർക്കിങ് അസിസ്റ്റൻസ്, റിവേഴ്സ് കാമറ എന്നിവയും മെഴ്സീഡിസ് ബെൻസ് വാഗ്ദാനം ചെയ്യുന്നുണ്ട്.
ഡീസൽ സ്റ്റൈലിന് 47.90 ലക്ഷം രൂപയും. ഡീസൽ എൻജിനുള്ള സ്പോർട്ടിന് 51.50 ലക്ഷവും, പെട്രോൾ ‘ജി എൽ സി’ക്ക് 51.90 ലക്ഷം രൂപയുമാണു വില