E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Monday March 08 2021 04:04 AM IST

Facebook
Twitter
Google Plus
Youtube

More in Fasttrack

‌ചെറുകാറുകളോടാണോ പ്രിയം ? ഇതാ അഞ്ചു ഓപ്ഷനുകൾ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

maruti-suzuki-1
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

വില കുറഞ്ഞ ചെറുകാറുകൾ വാങ്ങാൻ പ്ളാനുണ്ടോ ? ഇതാ അഞ്ചു ഓപ്ഷനുകൾ

മാരുതി സുസുക്കി ഓൾട്ടോ

മാരുതി 800 ന്റെ പരിഷ്കരിച്ച മോഡൽ. ബജറ്റ് കാറുകളിൽ ഏറ്റവും വിശ്വസ്തനും ജനകീയനുമായ മോഡൽ. ശരാശരി സാമ്പത്തികആസ്തിയുള്ള ആർക്കും ഈ കാർ ഒരു തലവേദനയാകില്ല. മികച്ച മൈലേജും വാഗ്ദാനം ചെയ്യുന്നു. സർവീസ് ചാർജും സ്പെയർപാർട്സ് വിലയും കീശ കീറില്ല. ബേസ് മോഡലിന്റെ വില ആരംഭിക്കുന്നത് 2.57 ലക്ഷം രൂപയിൽ.

റെനോ ക്വിഡ്

റെനോ – നിസാൻ സഖ്യം വികസിപ്പിച്ച കോമൺ മൊഡ്യൂൾ ഫാമിലി – അഫോഡബിൾ എന്ന പ്ലാറ്റ്‌ഫോമിൽ (സിഎംഎഫ്–എ) നിർമിച്ച ആദ്യ ചെറു കാർ. വില 2.62 ലക്ഷം മുതൽ നാലു ലക്ഷം രൂപ വരെ. മനോഹരമായ രൂപകൽപന, മികച്ച സൗകര്യങ്ങൾ, ആകർഷകമായ ഉൾവശം, ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസ് തുടങ്ങിയവ ക്വിഡിന്റെ പ്രത്യേകതകളാണ്. 800 സിസി പെട്രോൾ എൻജിൻ. 25 കി.മി മൈലേജ് വാഗ്ദാനം ചെയ്യുന്നു.

ഹ്യുണ്ടായ് ഇയോൺ

ആൾട്ടോയും ക്വിഡുമായി താരതമ്യപ്പെടുത്തുമ്പോൾ വില അൽപം കൂടുതൽ. 3.25 ലക്ഷത്തിലാണ് ആരംഭം. 20 കി.മി മൈലേജ്. ആകർഷകമായ ഡിസൈൻ ഇയോണിനെ വേറിട്ടു നിർത്തുന്നു

ടാറ്റ ടിയാഗോ

ആകർഷകമായ രൂപവും പുതിയ സാങ്കേതികവിദ്യകളും പ്രകടന മികവും അവകാശപ്പെടുന്ന ഹാച്ബാക് മോഡൽ. റിവോട്രോൺ 1.2 ലീറ്റർ പെട്രോൾ മോഡൽ 3.20 ലക്ഷം രൂപ മുതൽ 4.93 ലക്ഷം വരെയും റിവോടോർക് 1.05 ലീറ്റർ ഡീസൽ മോഡൽ 3.95 ലക്ഷം മുതൽ 5.74 ലക്ഷം രൂപ വരെയും വില (കൊച്ചി ഷോറൂം) യുള്ള വേരിയന്റുകളിൽ ലഭിക്കും. ഉപയോക്താക്കൾക്ക് കാർ സർവീസ് ഇടപാടുകൾ എളുപ്പത്തിലാക്കുന്നതിനും തടസ്സങ്ങളില്ലാത്ത സേവനം ലഭ്യമാക്കുന്നതിനുമായി സർവീസ് കണക്ട് എന്ന മൊബൈൽ ആപ് കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. സൗജന്യ പിക്ക് അപ്, ഡ്രോപ് സർവീസിനു പുറമെ, കാർ ഒരു രാത്രി മുഴുവൻ വർക്ക്‌ഷോപ്പിലാകുന്ന സാഹചര്യത്തിൽ പകരം ഉപയോഗിക്കാനായി കാറുകൾ ലഭ്യമാക്കുകയും ചെയ്യും.1.2 ലീറ്റർ പെട്രോൾ എൻജിൻ ലീറ്ററിന് 23.84 കിലോമീറ്ററും 1.05 ലീറ്റർ ഡീസൽ എൻജിൻ 27.28 കിലോമീറ്ററും ഇന്ധനക്ഷമത നൽകുമെന്നു കമ്പനി അവകാശപ്പെടുന്നു.

ഹ്യുണ്ടായ് ഐ 10

മികച്ച കാറെന്ന അഭിപ്രായം നേടിയ മോഡൽ. ഒരു ദശകത്തോളമായി നിരത്തുകളിൽ നിറഞ്ഞോടുന്നു. കംഫർട്ടബിളായി സഞ്ചരിക്കാവുന്ന ചെറുകാറെന്നു ഉപയോഗിക്കുന്നവരുടെ അനുഭവസാക്ഷ്യം.ബേസ് മോഡൽ വില 4.35 ലക്ഷം രൂപ. സ്പെയർപാർട്സുകളുടെ വില കൂടുതലാണ്.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :