ഡാറ്റ്സൻ ശ്രേണിയിലെ മൂന്നാമതു മോഡൽ 'റെഡിഗോ' വിപണിയിലെത്തി, വില 2.43 ലക്ഷം മുതൽ 3.40 ലക്ഷം രൂപ വരെ. ഡി, എ, ടി, ടി ഓപ്ഷണൽ, എസ് എന്നിങ്ങനെ അഞ്ചു വകഭേദങ്ങളിലായാണ് റെഡി ഗോ ലഭ്യമാകുന്നത്. റെനോ ക്വിഡ് നിർമിച്ചിരിക്കുന്ന അതേ പ്ലാറ്റ്ഫോമിൽ തന്നെ നിർമിച്ച കാറാണ് റെഡിഗോ.
സ്പോർട്ടിയായ രൂപമാണ് റെഡി ഗോയുടെ പ്രധാന സവിശേഷത. 185 എംഎം ആണ് ഗ്രൗണ്ട് ക്ലിയറൻസ്. മൂന്നു സിലിണ്ടർ, 8 ലിറ്റർ എൻജിനുള്ള കാറിൽ 5 സ്പീഡ് മാന്യുവൽ ട്രാൻസ്മിഷൻ ആണ് ഉപയോഗിച്ചിരിക്കുന്നത്. പരമാവധി 54 പി എസ് കരുത്തും 72 എൻ എം ടോർക്കും സൃഷ്ടിക്കാനാവും ഈ എൻജിന് . ലീറ്ററിന് 25 കിലോമീറ്ററാണു കാറിനു നിർമാതാക്കൾ വാഗ്ദാനം ചെയ്യുന്ന ഇന്ധനക്ഷമത. യുവാക്കളെ ആകർഷിക്കാനായി ലൈം ഗ്രീൻ, റെഡ് നിറങ്ങളിലാണ് റെഡിഗോ വിപണിയിലെത്തിയിരിക്കുന്നത്. മികച്ച ലെഗ് സ്പേസ്, ഗ്രൗണ്ട് ക്ലിയറൻസ് എന്നിവ റെഡിഗോയുടെ പ്രത്യേകതകളാണ്.
കൊച്ചി എക്സ്ഷോറൂം വില
ഡി- 2.43 ലക്ഷം
എ- 2.87 ലക്ഷം
ടി- 3.14 ലക്ഷം
ടി(ഓപ്ഷണൽ)- 3.25 ലക്ഷം
എസ്- 3.40 ലക്ഷം