കൊതിപ്പിക്കുന്ന വില; തരംഗമാകാൻ പുതിയ സാൻട്രോ

fasttrack2
SHARE

കൊറിയൻ വാഹന നിർമാതാക്കളായ ഹ്യുണ്ടേയ്‌യെ ഇന്ത്യയിലെ ജനപ്രിയ കാറാക്കി മാറ്റിയ സാൻട്രോയുടെ രണ്ടാം വരവും ആരാധകർ ആവേശത്തോടെയാണ് സ്വീകരിച്ചത്. പുതിയ സാൻട്രൊയും പഴയ സാൻട്രൊയുമായുള്ള സാദൃശ്യം പേരിൽ ഒതുങ്ങുന്നു . എന്നാൽ 20 കൊല്ലം മുമ്പ് പഴയ സാൻട്രൊ ഇന്ത്യയിലെ വാഹനവ്യവസായ മേഖലയിൽ പുത്തൻ പ്രവണതകൾ തുറന്നിട്ടതുപോലെ പുതിയ സാൻട്രൊ രണ്ടാമതൊരിക്കൽക്കൂടി കാലികമായ മാറ്റങ്ങൾക്കു തുടക്കമിടുകയാണ്. ചെറിയൊരു കുടുംബ കാറിൽ എന്തൊക്കെയാകാം എന്നതിനു പുത്തൻ തലങ്ങൾ തീർക്കുകയാണ് സാൻട്രൊ രണ്ടാമൻ.

വിപണിയിൽ വില 3.89 ലക്ഷം മുതൽ ആരംഭിക്കും  അഞ്ച് വകഭേദങ്ങളിലായി എഴു നിറങ്ങളിൽ പുതിയ സാൻട്രോ ലഭിക്കും. സാൻട്രോയുടെ മാനുവൽ പതിപ്പിന്റെ വില 3.89 ലക്ഷം മുതൽ 5.45 ലക്ഷം വരെയും എംഎംടിക്ക് 5.18 ലക്ഷം മുതൽ 5.46 ലക്ഷം വരെയും സിഎൻജി വകഭേദത്തിന് 5.23 ലക്ഷം മുതൽ 5.64 ലക്ഷവുമാണ് വില.

MORE IN FASTTRACK
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.