ബജാജ് ക്യൂട്ട്; നാനോയെക്കാൾ ചെറിയ വാഹനം

fasttrack1
SHARE

ചെറു വാഹനങ്ങളില്‍ ഒരു കൈ നോക്കാന്‍ രണ്ടു വര്‍ഷങ്ങള്‍ക്ക് മുൻപ് ബജാജ് അവതരിപ്പിച്ച മോഡലാണ് ക്യൂട്ട്. എന്നാല്‍ സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ക്യൂട്ടിന്റെ ഇന്ത്യന്‍ അരങ്ങേറ്റം വളരെ വൈകിപ്പിച്ചു. എന്നാല്‍, നിയമക്കുരുക്കെല്ലാം അവസാനിപ്പിച്ച്‌ ബജാജ് ക്യൂട്ട് ഇന്ത്യന്‍ വിപണിയിലെത്തിയിരിക്കുന്നു.

216 സിസി സിംഗിള്‍ സിലിണ്ടര്‍ ഡിടിഎസ്‌ഐ പെട്രോള്‍ എന്‍ജിനാണ് ക്യൂട്ടിന്റേത്. 4 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സുമായാണ് എന്‍ജിനുള്ളത്, ഒരു ലിറ്റര്‍ ഇന്ധനം ഉപയോഗിച്ച്‌ 35 കിലോമീറ്റര്‍ ഓടിക്കാന്‍ കഴിയും. നാല് പേര്‍ക്ക് സസുഖം യാത്ര ചെയ്യാം. ടേണിംഗ് റേഡിയസ് 3 മീറ്റര്‍. 2,752 എംഎം ആണ് വാഹനത്തിന്റെ നീളം. വീതി 1,312 എംഎം, ഉയരം 1,652 എംഎം, വീല്‍ബേസ് 1,925 എംഎം

MORE IN FASTTRACK
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.