സുപ്രധാന മാറ്റങ്ങളുമായി മാരുതി സിയാസ്

maruti-suski-ciaz
SHARE

കുറച്ചു വർഷങ്ങളായി മാരുതി സുസുക്കി നിലവിലുളള വാഹനത്തെ പരിഷ്കരിച്ച് ഇറക്കുമ്പോൾ, അധികം പണച്ചെലവില്ലാതെ ചുരുങ്ങിയ ചെലവിൽ ചെറിയ ചില മാറ്റങ്ങൾ വരുത്തുകയും എന്നാൽ വാങ്ങുന്നവർക്ക് പുതിയ ഒരു അനുഭൂതി ലഭിക്കുകയും ചെയ്യുന്ന തരത്തിലാണ് അവർ വാഹനത്തെ മാറ്റി ഇറക്കാറുളളത്. ഇത്തരത്തിൽ നിലവിലുളള വാഹനത്തെ പരിഷ്കരിച്ച് പുതുക്കി ഇറക്കിയിരിക്കുകയാണ്. 2018 ലെ സിയാസിൽ എന്തൊക്കെ മാറ്റങ്ങളാണ് വരുത്തിയിരിക്കുന്നതെന്ന് ഇന്നത്തെ എപ്പിസോഡിൽ മനസിലാക്കാം. 

മാരുതിയുടെ മിഡ് സൈസ് സെഡാന്‍ സിയാസ് വിപണിയിലെത്തിക്കഴിഞ്ഞു. സിറ്റിയും വെർനയും വെന്റോയും യാരിസുമായി മത്സരിക്കാനെത്തുന്ന സിയാസ് വിപണിയിലെ ഒന്നാമനാകുമെന്ന് തന്നെയാണ് മാരുതിയുടെ വിശ്വാസം. രൂപ മാറ്റങ്ങൾക്കുമപ്പുറം സാങ്കേതികമായും നിരവധി മാറ്റങ്ങളുമായാണ് പുതിയ സിയാസ്‍ വിപണിയിലെത്തുന്നത്.ആദ്യം വിപണിയിലെത്തിച്ചപ്പോൾ മാരുതിയുടെ പ്രീമിയം ഡീലർഷിപ്പായ നെക്സ ആരംഭിച്ചിരുന്നില്ല. അതുകൊണ്ടു തന്നെ മാരുതി ഡീലർഷിപ്പിലൂടെ തന്നെയാണ് സിയാസിനെ വിൽപനയ്ക്കെത്തിച്ചത്. 

മുൻവശത്താണ് പ്രധാന മാറ്റങ്ങളിൽ അധികവും. പഴയ ഹൊറിസോണ്ടൽ ഗ്രിൽ മാറ്റി സ്പോർട്ടി ഗ്രില്ലായിരിക്കുന്നു. ക്രോം ആവരണമുണ്ട് ഗ്രില്ലിന്. ഡേറ്റം റണ്ണിങ് ലാംപുകളുള്ള എൽഇഡി പ്രൊജക്ടർ ഹെഡ്‌ലാംപാണ് കൂടാതെ ബംബറിൽ എൽഇഡി ഫോഗ് ലാംപുമുണ്ട്. ഫോഗ് ലാംപ് കൺസോളിന് ക്രോം ആവരണവും നൽകി. പുതിയ അലോയ് വീലുകളാണ്. പിന്നിൽ എൽ ഇ ഡി കോംബിനേഷൻ ലാംപ്, ബംപറുകൾക്കും കാര്യമായ മാറ്റങ്ങളുണ്ട്.

MORE IN FASTTRACK
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.