കാത്തിരിപ്പിനൊടുവിൽ മഹീന്ദ്രയുടെ മറാസോ വിപണിയിൽ

പ്രളയകാലത്തിനുശേഷം വാഹനവിപണി വീണ്ടും സജീവമാകുകയാണ്. പുതിയ മോഡലുകളിറക്കിയും നിലവിലെ മോഡലുകളിൽ പരീക്ഷണങ്ങൾ നടത്തിയും വാഹനനിർമാതാക്കളും രംഗത്തുണ്ട്. 

ഇന്ത്യൻ നിരത്തുകൾക്ക് വേണ്ടി എസ്‌യുവി അവതരിപ്പിക്കുന്നതിൽ മുൻപന്തിയിലാണ് മഹീന്ദ്ര ആന്റ് മഹീന്ദ്ര. 

ചെറിയ കാറുകളിൽ തുടങ്ങി വലിയ ട്രക്കുകളിൽ വരെ അവർ സാന്നിധ്യമറിയിച്ചുകഴിഞ്ഞു. മഹീന്ദ്ര ആന്റ് മഹീന്ദ്രയുടെ ഏറ്റവും പുതിയ മോഡലാണ് മറാസ്സോ. ഏറെ കാത്തിരിപ്പിനൊടുവിലെത്തിയ മറാസോയെ പരിചയപ്പെടാം, ഫാസ്റ്റ്ട്രാക്കിൽ.