അപ്‌ഗ്രേഡ് ചെയ്ത് ‘അപാച്ചെ ആർ ആർ 310’

റേസിംഗ്  രംഗത്ത് മുപ്പത്തിയഞ്ചുവർഷത്തെ പാരമ്പര്യമാണ് ടി.വി.എസ് എന്ന ഇരുചക്ര വാഹന നിർമാതാക്കൾക്കുള്ളത്, അതുകൊണ്ടുതന്നെ ആ വിഭാഗത്തിലെക്ക് ഒരുപാട് മോഡലുകളെ ഇവർ അവതരിപ്പിച്ചു. പ്രത്യകിച്ച് അപാച്ചെയെന്ന ഒരു മോഡലിലൂടെ തന്നെ ഈ ഒരു വിഭാഗത്തിൽ ശക്ത്തമായ സാനിദ്ധ്യമാണ് ഇവർ അവതരിപ്പിച്ചതും. എന്നാൽ ബി.എം.ഡബ്ല്യു എന്ന ഒരു വാഹന നിർമാതാക്കളുടെ ഒരു സാങ്കേതിക പിന്തുണകൂടി വന്നപ്പോൾ ഇവർ കുറച്ചുകൂടി അപ്‌ഗ്രേഡു ചെയ്യാൻ തീരുമാനിച്ചു. അങ്ങിനെ ‘അപാച്ചെ ആർ ആർ 310’ എന്ന ഒരു മോഡലിനെ ഇവർ അവതരിപ്പിക്കുകയുണ്ടായി. എന്താണ് ഈ വാഹനത്തിലുള്ളത്, ഈ വിഭാഗത്തിലെ മറ്റു വാഹനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ എന്തോക്കെയാണ് പുതുമകൾ എന്ന് മനസിലാക്കുന്നു ഫാസ്റ്റ് ട്രാക്കുലൂടെ.