ഫോർ വീൽ ഡ്രൈവിന്റെ കരുത്തിൽ ജീപ്പ് കോമ്പസ് 4x4

ജീപ്പ് കോമ്പസ്സിന്റെ വിശേഷങ്ങളാണ് ഇത്തവണ ഫാസ്റ്റ് ട്രാക്കില്‍. മുന്‍പ് ഫാസ്റ്റ് ട്രാക്കിലൂടെ ജീപ്പ് കോമ്പസ്സിന്റെ ടൂ വിൽ ഡ്രൈവ് വിഭാഗത്തിലെ വാഹനത്തെ പരിചയപ്പെടുത്തിയിരുന്നു, എന്നാൽ ഫോർ വീൽ വിഭാഗത്തിൽ പെടുന്ന വാഹനത്തെയാണ് ഇപ്പോൾ പരിചയപ്പെടുത്തുന്നത്. കാഴ്ചയിൽ ടൂ വിൽ വിഭാഗത്തെക്കാളും മാറ്റമൊന്നും പ്രകടമാകുന്നില്ലെങ്കിലും ഏതു നിരത്തുകളേയും കീഴടക്കാവുന്ന സാങ്കേതികതയുമായാണ് വാഹനത്തെ അവതരിപ്പിച്ചിട്ടുളത്.  ഓഫ് റോഡിൽ ഈ വാഹനത്തിന്റെ പവറും പെർഫോമൻസും അടുത്തറിയാം.