ലക്ഷ്വറിയിൽ രാജാവായി എൽഎസ് 500 എച്ച് - ഫാസ്റ്റ് ട്രാക്ക്

ആഗോള വിപണിയിൽ ലക്ഷ്വറി വാഹനങ്ങളെ അവതരിപ്പിക്കുന്നതിൽ മുൻപന്തിയിലാണ് ലക്സസിന്റെ സ്ഥാനം. അത് എസ്യുവികളായാലും സെഡാനായാലും. നേരത്തെ അത്തരത്തിൽ ചില എസ്യൂവികളെ ഫാസ്റ്റ് ട്രാക്കിലൂടെ പരിചയപ്പെട്ടു. ഇപ്പോൾ പരിചയപ്പെടുത്തുന്നത് ഇവർ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്ന ഏറ്റവും വലിയ ലക്ഷ്വറി വാഹനമായ എൽഎസ് 500 എച്ച് എന്ന പ്രീമിയം സെഡാനെയാണ്. ഒരുപാട് ലക്ഷ്വറി കൂട്ടിച്ചേർത്തിരിക്കുന്ന ഒരു വാഹനമാണ് ഇത്. ഈ വാഹനത്തിന്റെ പവറും പെർഫോർമൻസും ഒപ്പം ഈ വാഹനത്തിലെ ലക്ഷ്വറിയും മനസിലാക്കുന്നു.