അടിമുടി മാറി ഹ്യുണ്ടായി എലീറ്റ് ഐ20

പ്രീമിയം ഹാച്ച്‌ബാക്കായ ഹ്യുണ്ടായി എലീറ്റ് ഐ 20യുടെ പുതിയ പതിപ്പ്‌ എക്സ്പോയിലവതരിച്ചു. അകത്തും പുറത്തും അടിമുടി മാറ്റങ്ങളുമായാണ്‌ പുതിയ പതിപ്പെത്തുന്നത്‌. മുൻഭാഗത്തെ ബമ്പറിനും ഗ്രില്ലിനും പുതിയ രൂപമാണ് നൽകിയിരിക്കുന്നത്. ഹാച്ച് ലിഡും ടെയ്ൽ ലംപുകളും പരിഷ്കരിച്ചിട്ടുണ്ട്.ടോപ് വേരിയന്റിൽ 6 എയർബാഗുകളും ഐസോഫിക്സ് ചൈൽഡ് സീറ്റ് മൗണ്ടുകളുമുണ്ട്.

സ്പീഡ് സെൻസറിംഗ് ഡോർ ലോക്ക്,  റിവേഴ്സ് ക്യാമറ, പാർക്കിംഗ് സെൻസർ, പ്രൊജക്ടർ ഹെഡ്​ലാംപ്,  ട്വിൻടോൺ ബോഡി കളർ, സ്റ്റിയറിംഗ് മൗണ്ടട് ഓഡിയോ കൺട്രോൾ, 17. 7 സെന്റീമീറ്റർ ഇൻഫോടെയ്ന്‍മെന്റ് യൂണിറ്ര്. റിയർ ആം റെസ്റ്റ തുടങ്ങിയ സവിശേഷതകളുണ്ട്.

ഇരട്ട എയർബാഗുകളും എബിഎസും അടിസ്ഥാനമോഡലുകളിലുൾപ്പടെ ഉണ്ട്. 1.2 ലിറ്റർ കാപ്പ വിടിവിടി എൻജിൻ 82 ബിഎച്ച്പി കരുത്ത് പകരും. 5.34  ലക്ഷം മുതൽ 8 ലക്ഷം വരെയാണ് നവീകരിച്ച പെട്രോൾ പതിപ്പിന്റെ വില. ഡീസൽ മോഡലുകൾക്ക് 6.73 ലക്ഷം മുതൽ 9.15 ലക്ഷം വരെയും.ബലെനോ, ഹോണ്ടാ ജാസ്, പോളോ ജിറ്റി എന്നിവയായിരിക്കും വിപണിയിലെ എതിരാളികൾ.