രൂപമാറ്റങ്ങളോടെ റെഡി ഗൊ റീ മിക്സ്

ഡാറ്റ്സൻന്റെ പ്രവർത്തനം ഇന്ത്യയിലാരംഭിക്കുമ്പോൾ  ഇവർ ആദ്യം അവതരിപ്പിച്ച വാഹനമാണ് റെഡി ഗൊ എന്നത്. വിലക്കുറവിൽ അഞ്ചുപേ‌ർക്കിരുന്ന് പോകാൻ കഴിയുന്ന 1200 സിസി യിൽ പെടുന്ന എഞ്ചിൻ ഘടിപ്പിച്ച ഒരു വാഹനം. ഈ വാഹനം ഇറങ്ങിയതിനുശേഷം പിന്നീട് അധികം രൂപമാറ്റമൊന്നും നടത്തിയില്ല. ഇപ്പോള്‍ ഇതിന് രൂപത്തിൽ ചെറിയചില മാറ്റങ്ങൾ വരുത്തി കുറച്ചുകൂടി പെർഫക്ഷനോട്കൂടി ഈ വാഹനത്തെ ഇറക്കിയിരിക്കുകയാണ്. മുന്പുണ്ടായിരുന്ന പലപോരായ്മകളും നികത്തിയിറക്കുന്ന ഒരു വാഹനം. റെഡി ഗൊ റീ മിക്സ്‌.  ഈ വാഹനത്തിന്റെ വിശേഷങ്ങളാണ് ഇന്ന് ഫാസ്റ്റ് ട്രാക്കിലൂടെ പരിചയപെടുത്തുന്നത്.