ഭാവമാറ്റങ്ങളോടെ പുതിയ ഒൗഡി ക്യു 5

ഒൗഡി എന്ന ജർമന്‍ വാഹന നിർമാതാക്കൾ ഇന്ത്യയിൽ പ്രവർത്തനമാരംഭിച്ചിട്ട് കുറച്ചധികം വർഷങ്ങളായി. എ4 ഇൽ തുടങ്ങി സ്പാർട്ട്സ് കാറുകളെ വരെ ഇന്ത്യൻ വിപണിക്കായി ഇവർ അവതരിപ്പിച്ചിട്ടുണ്ട‌് ക്യു സീരീസിൽ പെടുന്ന വാഹനങ്ങളാണ് ശരിക്കും ഇവരുടെ എസ് യു വി വിഭാഗത്തിൽ അവതരിപ്പിക്കുന്ന വാഹനങ്ങൾ, ഇതിൽ ക്യു 5 എന്ന ഒരു മോഡലിനെ 2009 ൽ ആണ് ഇവർ ആദ്യമായി അവതരിപ്പിക്കുന്നത്. പിന്നീട് പല മാറ്റങ്ങള്‍ക്ക് വിധേയമാക്കി ഇവർ ഈ വാഹ‌നത്തെ അവതരിപ്പിച്ചു എങ്കിലും ഇപ്പോൾ രണ്ടാം തലമുറയിൽ പെട്ട ഒരു വാഹനത്തെ ഇ‌വർ അവതരിപ്പിച്ചിരിക്കുകയാണ്. ഒരുപാട് മാറ്റങ്ങൾക്ക്  വിധേയമാക്കിയ‌ാണ് ഇവർ ഈ വാഹനത്തെ അവതരിപ്പിച്ചിട്ടുള്ളത്. പുതിയ രീതിയിൽ പുതിയ ഭാവത്തിൽ എത്തുന്ന ഈ വാഹനത്തിന്റെ പുതുമകൾ എന്തെന്ന് മനസിലാക്കുന്നു ഫാസ്റ്റ്ട്രാക്കിലൂടെ.