ആകാര മികവിൽ സുസൂക്കി ഇന്‍ട്രൂഡര്‍ 150

ജപ്പാൻ ഇരുചക്ര വാഹന നിർമാതാക്കളായ സുസുകി യുടെ പ്രവർത്തനം ഇന്ത്യയിൽ ആരംഭിച്ചിട്ട് വളരെയധികം വർഷങ്ങളായി. എന്നാൽ ഇവർ സ്വതന്ത്രമായ ഒരു പ്രവർത്തനം ആരംഭിക്കുന്നത് ഒരു പത്തുവർഷമേ ആകുന്നുള്ളു. അവർ ഇന്ത്യയിൽ എത്തുമ്പോൾ ഡിസൈനിൽ വലിയ മികവൊന്നും ഇല്ലാതെ സാധാരണ രീതിയിലുള്ള 100 സിസി ബൈക്കിനെയും അതുപോലെയുള്ള സ്കൂട്ടറുകളും ഒക്കെയാണ് അവതരിപ്പിച്ചത്. എന്നാൽ 150 സി സി വിഭാഗത്തിലേക്ക് ഇവർ ജിക്സർ എന്ന ഒരു വാഹനത്തെ അവതരിപ്പിച്ചതോടുകൂടി ഡിസൈനിൽ കാര്യമായ മാറ്റങ്ങൾ കണ്ടുതുടങ്ങി. ഏവരും ശ്രദ്ധയാകർഷിക്കുന്ന തരത്തിലായിരുന്നു ഓരോ ഡിസൈനും. അതിനുശേഷം 150 സി സിയിൽത്തന്നെ ജിക്സർ എക്സ് എഫ് എന്ന ഒരു വാഹനത്തെക്കൂടി ഇവർ അവതരിപ്പിച്ചിരുന്നു. ഈ വിഭാഗം വിപുലീകരിക്കുന്നതിന്റെ ഭാഗമായി ഇവർ ക്രൂയിസർ വിഭാഗത്തിലേക്ക് ഒരു വാഹനത്തെ അവതരിപ്പിച്ചിരിക്കുകയാണ്  " ഇൻട്രൂഡർ" ഇതും 150 സിസി വിഭാഗത്തിൽ പെടുന്ന ഒരു വാഹനമാണ്. ഈ വാഹനത്തിൽ എന്തൊക്കെ പുതുമകളാണ് കൊണ്ടുവന്നിട്ടുള്ളത്. എന്തൊക്കെ സൗകര്യങ്ങൾ ഈ വാഹനം നൽകുന്നു എന്ന് മനസിലാക്കുകയാണ് ഈ എപ്പിസോഡിലൂടെ