പുതുമകളുമായി മാരുതി സുസുക്കി സ്വിഫ്റ്റ്

മാരുതി സുസുക്കി എന്ന വാഹന നിർമാതാക്കൾ ഇന്ത്യയിൽ ചെറു കാറുകളെ അവതരിപ്പിച്ചുകൊണ്ട് എത്തിയ ഒരു വാഹന നിർമാതാക്കൾ ആണ്. അവർ നിരവധി വേരിയന്റുകളിൽ പല സെഗ്‌മെന്റുകളായി പല മോഡലുകളെ അവതരിപ്പിച്ചിട്ടുണ്ട് എങ്കിലും വിപണിയിൽ ശ്രദ്ധേയമായ ഒരു മാറ്റം കൊണ്ടുവന്ന ഒരു മോഡലാണ് മാരുതി സുസുക്കി സ്വിഫ്റ്റ്. സ്വിഫ്റ്റ് ഇറങ്ങിയ ശേഷം പല തലമുറയിൽപ്പെട്ട വാഹനത്തെ അവതരിപ്പിച്ചു എങ്കിലും മൂന്നാമത്തെ തലമുറയിൽ പെട്ട ഒരു വാഹനത്തെ ഇപ്പോൾ അവതരിപ്പിച്ചിരിക്കുകയാണ്. ഇന്നത്തെ തലമുറയ്ക്ക് വേണ്ട നിരവധി മാറ്റങ്ങളും പുതുമകളും ചേർത്താണ് ഈ വാഹനത്തെ അവതരിപ്പിച്ചിരിക്കുന്നത്. ഈ വാഹനത്തിന്റെ വിശേഷങ്ങളാണ് ഇന്ന് ഫാസ്റ്റ് ട്രാക്കിലൂടെ അവതരിപ്പിക്കുന്നത്.