സ്‌പോർട്ടി ഔഡി എ ഫൈവ്

ആഡംബര വാഹനങ്ങൾ നിർമിക്കുന്നതിൽ മുൻപന്തിയിലാണ് ജർമൻ വാഹന നിർമാതാക്കളായ ഔഡി . അവർ ഇന്ത്യയിലെത്തിയതിനു ശേഷം നിരവധി മോഡലുകളെ അവതരിപ്പിച്ചു A3 എന്ന ഒരു മിഡ് സൈസ് സെഡാനിൽ തുടങ്ങി A8 എന്ന പ്രീമിയം ലക്ഷുറി സെഡാൻ വരെയുള്ള വിഭാഗവും അതുകൂടാതെ സ്പോർട്സ് വിഭാഗത്തിൽ വാഹനങ്ങളെയും ഇവർ അവതരിപ്പിച്ചിട്ടുണ്ട്. കൂടാതെ എസ് യു വി വിഭാഗത്തിലും ഇവർ ശക്തമായ സ്ഥാനം നിലനിർത്തുന്നു. എന്നാൽ ഇവർ ഈ കാറുകളുടെ ഇടയിലേക്ക് ഒരു പുതിയ വിഭാഗത്തെക്കൂടി അവതരിപ്പിച്ചിരിക്കുകയാണ് എ ഫൈവ്. കൂടാതെ ഇതിന്റെ കൂടെ എ ഫൈവ്   സ്പോർട്സ് ബാക്ക് എസ് ലൈൻ എന്ന ഒരു വാഹനത്തെകൂടെ ഇവർ അവതരിപ്പിച്ചിരിക്കുന്നു. ഇതിന്റെ വിശേഷങ്ങൾ കാണാം ഇന്ന് ഫാസ്റ്റ് ട്രാക്കിലൂടെ