എക്സ്ട്രാ ഫീച്ചേഴ്‌സുമായി സെലീറിയോ എക്സ്

മാരുതി സുസുകി ഇന്ത്യയിൽ കുറച്ചുവർഷങ്ങൾക്ക് മുമ്പ് അവതരിപ്പിച്ച ഒരു ചെറുകാർ ആയിരുന്നു മാരുതി സെലീറിയോ എന്നത്. ഈ വാഹനം ഇന്ത്യയിൽ അവതരിപ്പിക്കുന്ന വേളയിൽ ഒരുപാട് ഇതേ തരത്തിലെ വാഹനങ്ങൾ ഉണ്ടായിരുന്നു എങ്കിലും അതിനെയെല്ലാം മറികടന്നുള്ള ഒരു വില്പനയായിരുന്നു ഈ സെലീറിയോ  നടത്തിയത്. എന്നാൽ ഇപ്പോൾ ഈ വാഹനത്തെ വീണ്ടും പുതുക്കി അവതരിപ്പിച്ചിരിക്കുകയാണ്, സെലീറിയോ എക്സ്. എക്സ് എന്ന് അർത്ഥമാക്കുന്നത് കുറെയധികം കാര്യങ്ങൾ കൂടുതലായി ചേർത്തു അഥവാ എക്സ്ട്രയായി ചേർത്തു എന്നതാണ്. എന്തൊക്കെയാണ് ഇതിൽ അധികമായി ചേർത്തിരിക്കുന്നത് എന്ന് മനസിലാക്കി തരികയാണ് ഫാസ്റ്റ് ട്രാക്കിലൂടെ