തലമുറമാറ്റത്തിൽ ലാൻഡ് റോവർ ഡിസ്‌കവറി

2018 എന്നത് വാഹന നിർമാതാക്കളെ സംബന്ധിച്ചടുത്തോളം വളരെ ശ്രദ്ധേയമായ ഒരു വർഷമാണ് , ഇന്ത്യയിലേക്ക് പല പുതിയ വാഹന നിർമാതാക്കളൊക്കെ കടന്നു വരുന്ന ഒരു വർഷം. അതുമാത്രമല്ല നിലവിലുള്ള വാഹന നിർമാതാക്കൾ എല്ലാംതന്നെ പുതിയ മോഡലുകളെ അവതരിപ്പിക്കാൻ കാത്തുനിൽക്കുന്ന ഒരു വർഷംകൂടിയാണ്. ഇത്തരത്തിലുള്ള വാഹന രംഗത്തെ പുതുമകളെയും മാറ്റങ്ങളെയും പരിചയപ്പെടുത്തുകയാണ് ഫാസ്റ്റ് ട്രാക്കിലൂടെ .

ഈ പുതുവത്സരത്തിൽ നമ്മൾ പരിച്ചയപെടുന്ന വാഹനം ഓൾ ന്യൂ ലാൻഡ്‌റോവർ ഡിസ്‌കവറി ആണ്, ശരിക്കും ഒരു ഇന്ത്യകാരൻ എന്ന അഭിമാനത്തോടെയാണ് ഈ വാഹനത്തെ പരിചയപെടുത്തുന്നത്. ഒരുകാലത്തു നമ്മളെ ഭരിച്ചിരുന്ന ബ്രിട്ടീഷുകാരുടെ ഒരു വാഹനത്തെ ഇന്ന് ഒരു ഇന്ത്യൻ കമ്പനി സ്വന്തമാക്കിയിരിക്കുകയാണ്, അവർ ഇറക്കുന്ന ഒരു ലക്ഷുറി എസ്.യു.വി ആണ് ലാൻഡ് റോവർ ഡിസ്‌കവറി എന്ന വാഹനം. ഇതിനു മുമ്പ് നിരവധി മോഡലുകൾ ഈ വാഹനത്തിന്റെ ഇറങ്ങിയിരുനെങ്കിലും ഇത് ആഞ്ചാം തലമുറയിൽപെട്ട ഡിസ്കവറി ആണ്. അതുകൊണ്ടുതന്നെ ഇപ്പോഴത്തെ തലമുറയ്ക്ക് വേണ്ടതായ എല്ലാ പുതുമകളും സവിശേഷതകളും ചേർത്തുതന്നെയാണ് ഈ വാഹനത്തെ ഇറക്കിയിരിക്കുന്നത് ഈ വാഹനത്തിന്റെ വിശേഷങ്ങളാണ് ഇന്ന് ഫാസ്റ്റ് ട്രാക്കിലൂടെ വിശദമായി പരിചയപെടുത്തുന്നത്.