സാങ്കേതിക തികവിൽ ലക്സസ് LX 450 D

ആഡംബര വാഹനങ്ങൾ നിർമിക്കുന്നതിൽ മുൻപന്തിയിലാണ് ലക്സസ് എന്ന വാഹന നിർമാതാക്കൾ പ്രിത്യേകിച്ചു എസ് യു വി കൾ. ഏത് നിരത്തും കൈയടക്കാൻ കഴിവുള്ള സാങ്കേതിക തികവും ഒപ്പം ആഡംബരവുമാണ് ഇതിന്റെ ഉൾഭാഗത്ത് നിറച്ചുവച്ചിരിക്കുന്നത് . പ്രീമിയം ലക്ഷുറി കാറുകളിൽ കണ്ണുവരുള്ള ഒരുപാട് ഫീച്ചേഴ്സ് ഉൾക്കൊള്ളിച്ചാണ് ഈ വാഹനം ഇറക്കാറ്. ഇത്തരത്തിലുള്ള ഒരു എസ്.യു.വി  ലെക്സസ് LX 450 D യുടെ വിശേഷങ്ങളാണ് ഫാസ്റ്റ് ട്രാക്കിൽ. എന്തൊക്കെയാണ് ഈ വാഹനത്തിലെ ആഡംബരങ്ങൾ, എന്തൊക്കെയാണ് ഈ വാഹനം നിരത്തുകളിൽ കൂടെ പോകുമ്പോൾ നമുക്ക് നൽകുന്നത് എന്നൊക്കെ അടുത്തറിയാം.