പുതുമകളുമായി മഹേന്ദ്ര കെ.യു.വി 100

വാഹന രംഗം ഇന്ന് പല പരീക്ഷണങ്ങൾക്കും വിധേയമായിട്ടാണ് കടന്നു പോകുന്നത്, ചിലർ പുതിയ എൻജിൻ ഘടിപ്പിച്ച വാഹനങ്ങൾ ഇറക്കുന്നു, മറ്റുചിലർ വളരെ പവർഫുള്ളായ എൻജിൻ ചെറുകാറുകളിൽ ഘടിപ്പിച്ചിറക്കുന്നു. ഇത്തരത്തിലുള്ള ഏതു വാഹനത്തിന്റെ പുതിയ പരീക്ഷണങ്ങളും പുതിയ വാഹനത്തെയും പരിചയപ്പെടുത്തുകയാണ് ഫാസ്റ്റ് ട്രാക്കിലൂടെ. 

ഒരു വാഹനത്തെ വിപണിയിലിറക്കി 21 മാസങ്ങൾക്കകം ആ വാഹനത്തെ വീണ്ടും പുനർനിർമിച്ചിറക്കിയിരിക്കുകയാണ്. അത്തരത്തിലുള്ള ഒരു വാഹനത്തിന്റെ വിശേഷമാണ് ഇന്ന് ഫാസ്റ്റ് ട്രാക്കിൽ, മഹേന്ദ്ര കെ.യു.വി 100. വളരെ വത്യസ്ഥമായ രൂപ ശൈലിയുമായി എത്തിയിരിക്കുന്ന ഒരു ഹാച്ച്ബാക്ക് വാഹനമാണ് ഇത്. എന്തൊക്കെയാണ് ഈ വാഹനത്തിന്റെ പുതുമകൾ എന്തൊക്കെയാണ് ഈ വാഹനത്തെ ഈ വിഭാഗത്തിലെ മാറ്റുവാഹനങ്ങളിൽ നിന്നും വ്യത്യസ്ഥമാകുന്നത് എന്ന് പരിശോധിക്കുകയാണ് ഫാസ്റ്റ് ട്രാക്കിലൂടെ.