ആധുനിക സവിശേഷതകളുമായി റെനോ കാപ്‌ച്വർ

ഇന്ത്യൻ  വാഹന വിപണിയിൽ ഒരു കോംപാക്ട് എസ് യു വി എന്ന ഒരു പുതുമ കൊണ്ടുവന്ന ഒരു വാഹന നിർമാതാക്കളാണ് റെനോ. ഇവർ നിരവധി വേരിയൻറ്റുകളെ വിപണിയിൽ അവതരിപ്പിച്ചു എന്നാൽ ഇപ്പോൾ വീണ്ടും ഒരു പുതുമ അവർ അവതരിപ്പിച്ചിരിക്കുകയാണ്, ഒരു എസ് യു വി വിഭാഗത്തിൽത്തന്നെ ഒരു പുതിയ വാഹനത്തെ അവർ അവതരിപ്പിക്കുന്നു റെനോ കാപ്‌ച്വർ    

വളരെ കാലമായി ഈ വാഹനത്തിന്റെ സ്‌പേസഫിക്കേഷനും ഡിസൈനുമൊക്കെ സോഷ്യൽ മീഡിയയിലൂടെ കണ്ടുവരുന്നു എന്നാൽ കാത്തിരിപ്പിനു വിരാമമിട്ട അധികംവൈകാതെ അവർ ഈ വാഹനത്തെ അവതരിപ്പിച്ചു. ഒരുപാടു ആധുനികമായ സവിശേഷതകൾ ചേർത്തിണക്കി ആണ് വാഹനം ഇറക്കിയിരിക്കുന്നത് എന്നാണു കമ്പനി അവകാശപ്പെടുന്നത്. എന്തൊക്കെയാണ് ഈ വാഹനത്തിന്റെ പുതുമകൾ എന്ന് മനസിലാക്കുകയാണ് ഫാസ്റ്റ് ട്രാക്കിന്റെ ഈ എപ്പിസോഡിൽ