സ്കൂട്ടറുകളെ വെല്ലും ഇൗ ഹോണ്ടാ ഗ്രാസിയ

ഇരുചക്രവാഹന നിർമാതാക്കളിൽ മുൻപന്തിയിൽ നിൽക്കുന്ന ഹോണ്ടാ അവരുടെ പുത്തൻ സ്കൂട്ടറിനെ കേരള വിപണിയിൽ അവതരിപ്പിച്ചു. ഗ്രാസിയ 125. ആക്ടീവ 125 ന് ശേഷം ഇതേ വിഭാഗത്തിൽ അവതരിപ്പിക്കുന്ന പുത്തൻ വാഹനമാണിത്. 

കൊച്ചിയിൽ നടന്ന ചടങ്ങിൽ എച്ച്എംഎസ്ഐയുടെ സോണൽ മാനേജർ ഗൈനാൻഷു ശ്രൻ വാളും ഏരിയാ മനേജർ മഞ്ചു നാഥ് പാട്ടീലും ചേർന്നാണ് ഈ വാഹനത്തെ അവതരിപ്പിച്ചത്.നിരവധി പുതുമകളുമായാണ് ഈ വാഹനം എത്തുന്നത്, ഇരു ചക്ര വാഹന വിഭാഗത്തിൽ ആദ്യമായി എൽഇഡി ഹെഡ് ലാമ്പുമായി എത്തുന്ന ഒരു വാഹനമാണിത്.ഇതോടൊപ്പം പൂർണ്ണമായും ഡിജിറ്റൽ മീറ്റർ കൺസോളാണ്.കോംമ്പി ബ്രേക്ക് മൊബൈൽ ചാർജ്ജ റോട് കൂടിയ Storage സoവിധാനവും ഉൾപ്പെടുത്തി. യാത്രക്ക് സൗകര്യപ്രദമായ ടെലിസ്കോപിക് സസ്പൻഷൻ വലിയ സിറ്റ് ഇവയും ശ്രദ്ധേയമാണ്. രൂപ ശൈലി പരിചിതമാണ് സ്ഥിര യാത്രക്ക് സൗകര്യപ്രദമായസംവിധാനങ്ങൾ ഇതിൽ ഉൾപ്പെടുത്തി.ആക്ടിവ 125 ൽ ഉള്ള 4 സ്ട്രോക്ക് എയർ കൂൾഡ് എഞ്ചിനാണ് ഇതിലും 8.5 ബിഎച്ച്പി കരുത്തും 10.54 എൻഎം ടോർക്കും ഇത് നൽകുന്നു. ഹോണ്ടയുടെ എച്ച്ഇടി സാങ്കേതികയിൽ എത്തുന്ന ഈ വാഹനം 54 കി മി ഇന്ധനക്ഷമതയും നൽകുന്നു 61507 രൂപാ മുതൽ 65879 രൂപ വരെയാണ് കൊച്ചിയിലെ എക്സ് ഷോറും വില.‌ സ്റ്റാൻണ്ടേർഡ്, അലോയ്, ഡീലക്സ് എന്നിങ്ങനെ ‌മൂന്ന് തരത്തിൽ ഈ വാഹനം ലഭ്യമാകും.